- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊടുമ്പുഴ ഫോറസ്റ്റ് ഭൂമിയില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
പരിസരവാസികള്‍ വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടുന്നത് വനഭൂമിയിലേക്കാണ്. ഇക്കാരണത്താല്‍ വളര്‍ത്തുമൃഗങ്ങളും ചത്തൊടുങ്ങുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.

അരീക്കോട്. നാട്ടുകാരില്‍ ഭീതി വിതച്ചുകൊണ്ട് കൊടുമ്പുഴ ഫോറസ്റ്റ് ഓഫിസിന് സമീപം കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി പരാതി. പത്തനാപുരം അരിമ്പ്ര കുത്ത് വനഭൂമിക്ക് സമീപത്തുള്ള തേക്കിന്‍ ചുവട് പ്രദേശത്താണ് പന്നികള്‍ ചത്തൊടുങ്ങുന്നത്. അരിമ്പ്ര കുത്ത് വനമേഖല പന്നി, കുരങ്ങ്, മുള്ളന്‍പന്നി, വെരുക്, കാട്ടുപൂച്ച, കുറുനരി തുടങ്ങിയ വന്യമൃഗങ്ങളുടെയും മയില്‍ ഉള്‍പ്പെടെയുള്ള വിവിധയിനം പക്ഷികളുടെയും വിവിധ തരം വവ്വാലുകളുടെയും സ്ഥിരവാസകേന്ദ്രമാണ്. ഈ മേഖലയിലാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാവാന്‍ തുടങ്ങിയിട്ടുള്ളത്. കാട്ടുപന്നികളോടൊപ്പം മറ്റു മൃഗങ്ങളും ചത്തൊടുങ്ങുമെന്ന ഭീതിയിലാണ് പരിസരവാസികള്‍.
കാട്ടുമൃഗങ്ങളുടെ കൂട്ടമരണം നടന്നിട്ടും ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്താന്‍ തയ്യാറായിട്ടില്ല എന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം. ചത്തൊടുങ്ങിയവയെ യാതൊരു പരിശോധനയും കൂടാതെയാണ് പ്രദേശത്തെ അംഗനവാടിക്ക് സമീപം സംസ്‌ക്കരിച്ചതെന്ന് നാട്ടുക്കാര്‍ ആരോപിക്കുന്നു.
പരിസരവാസികള്‍ വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടുന്നത് വനഭൂമിയിലേക്കാണ്. ഇക്കാരണത്താല്‍ വളര്‍ത്തുമൃഗങ്ങളും ചത്തൊടുങ്ങുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. മൃഗസംരക്ഷണ വകുപ്പ് അടിയന്തിരമായി അന്വേഷണം നടത്തി ചത്തൊടുങ്ങുന്നതിന്റെ കാരണം കണ്ടെത്തി നാട്ടുകാരുടെ ഭീതി അകറ്റണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















