Latest News

പുതുക്കാട് റബര്‍ എസ്‌റ്റേറ്റില്‍ വീണ്ടും കാട്ടാനക്കൂട്ടം

പുതുക്കാട് റബര്‍ എസ്‌റ്റേറ്റില്‍ വീണ്ടും കാട്ടാനക്കൂട്ടം
X

തൃശൂര്‍: പാലപ്പിള്ളി പുതുക്കാട് റബര്‍ എസ്‌റ്റേറ്റില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ഇരുപത്തിയഞ്ചിലേറെ കാട്ടാനകളാണ് പ്രദേശത്തിറങ്ങിയത്. കാട്ടാനക്കൂട്ടം എസ്‌റ്റേറ്റില്‍ നിലയുറപ്പിച്ചതോടെ ജോലി തുടങ്ങാന്‍ പോലും തൊഴിലാളികള്‍ക്കായിട്ടില്ല. ബുധനാഴ്ച രാവിലെ ആറോടെയാണ് കാട്ടാനകള്‍ റബര്‍ എസ്‌റ്റേറ്റില്‍ ഇറങ്ങിയത്.

ജോലിക്കെത്തിയ ടാപ്പിങ് തൊഴിലാളികളാണ് ആനക്കൂട്ടത്തെ കണ്ടത്. ഇതുമൂലം ടാപ്പിങ്ങിന് ഇറങ്ങാനാവാതെ തൊഴിലാളികള്‍ നില്‍ക്കുകയാണ്. വനം വകുപ്പിനെ അറിയിച്ചിട്ടും ഉദ്യോഗസ്ഥരെത്തിയില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. ആനക്കൂട്ടമുള്ള സ്ഥലത്തേക്ക് നിങ്ങള്‍ പോവേണ്ടെന്നാണ് വനം വകുപ്പ് പറഞ്ഞത്. കഴിഞ്ഞ രണ്ടുദിവസമായി ഈ മേഖലയില്‍ തുടര്‍ച്ചയായി കാട്ടാനക്കൂട്ടമിറങ്ങുന്നുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നു.

Next Story

RELATED STORIES

Share it