Latest News

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു
X

ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ടില്‍ പുരുഷോത്തമനാ(64)ണ് മരിച്ചത്. പെരുവന്താനം മതമ്പയില്‍ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. പാട്ടത്തിനെടുത്ത റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയതായിരുന്നു പുരുഷോത്തമനും മകനും. കാട്ടാനക്കൂട്ടം ഇവര്‍ക്കു നേരെ പാഞ്ഞടുത്തു. മകന് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞെങ്കിലും പുരുഷോത്തമന് സാധിച്ചില്ല. വയറിന് ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it