Latest News

കരുവാരക്കുണ്ടില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി

കരുവാരക്കുണ്ടില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി
X

മലപ്പുറം: കരുവാരക്കുണ്ട് കല്‍ക്കുണ്ടില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി. റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കാട്ടാന നശിപ്പിച്ചു. കല്‍ക്കുണ്ട് ആനത്താനത്തെ സ്‌നേഹാലയത്തില്‍ തോമസിന്റെ സ്‌കൂട്ടറാണ് ഉപയോഗിക്കാന്‍ കഴിയാത്ത വിധം നശിപ്പിച്ചത്.


തീര്‍ത്തും ജനവാസ മേഖലയായ ഇവിടെ ആനയെത്തിയത് പ്രദേശവാസികളില്‍ ഭീതി പടര്‍ത്തുകയാണ്. വെള്ളിയാഴ്ച രാവിലെ സ്ഥലത്തുണ്ടായിരുന്ന ടാപ്പിംഗ് തൊഴിലാളികളും ഒറ്റയാനെ കണ്ടതായി പറയുന്നുണ്ട്. ആനത്താനത്തെ വീട്ടിലേക്ക് വാഹനം ഓടിച്ചു കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട് കാരണം താഴെ ഭാഗത്താണ് തോമസ് സ്‌കൂട്ടര്‍ നിര്‍ത്തിയിടാറുള്ളത്. വ്യാഴാഴ്ച രാത്രിയും പതിവു പോലെ സ്‌കൂട്ടര്‍ ഇവിടെ തന്നെ നിര്‍ത്തിയിട്ടു. വെള്ളിയാഴ്ച്ച രാവിലെ ആറോടെ ആനയുടെ അലര്‍ച്ചകേട്ട് എത്തിയപ്പോഴാണ് സ്‌കൂട്ടര്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.




Next Story

RELATED STORIES

Share it