Latest News

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് ഉപേക്ഷിച്ചു

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് ഉപേക്ഷിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു. ചന്തൗസിയിലെ പത്രൗവ റോഡിലെ ഈദ്ഗാഹിന് സമീപം ചാക്കുകളില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് ചാക്കുകള്‍ തുറന്നപ്പോള്‍ തല, കൈകള്‍, കാലുകള്‍ എന്നിവ വേര്‍തിരിച്ച് മുറിച്ച നിലയില്‍ കണ്ടെത്തി. മുറിച്ചെടുത്ത ഒരു കയ്യില്‍ 'രാഹുല്‍' എന്ന ടാറ്റൂ ഉണ്ടായിരുന്നത് തിരിച്ചറിയലില്‍ നിര്‍ണായകമായി.

ചന്തൗസിയിലെ ചുണ്ണി സ്വദേശിയും ഷൂ വ്യാപാരിയുമായ രാഹുല്‍ (40) ആണ് കൊല്ലപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചു. ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് രാഹുലിനെ കാണാതായതായി ഭാര്യ റൂബി പോലിസില്‍ പരാതി നല്‍കിയിരുന്നു. റൂബിയെ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലിസ് സംഭവം പുനസൃഷ്ടിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി റൂബിയെയും കാമുകനായ ഗൗരവിനെയും മറ്റൊരു വ്യക്തിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഹുലും റൂബിയും 15 വര്‍ഷമായി വിവാഹിതരായിരുന്നു. ഇവര്‍ക്കു 12 വയസ്സുള്ള മകനും 10 വയസ്സുള്ള മകളുമുണ്ട്. മകളുടെ മൊഴിയാണ് കേസില്‍ നിര്‍ണായതമായത്. മാതാപിതാക്കള്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും മൂന്നു പേര്‍ പലപ്പോഴും വീട്ടിലെത്താറുണ്ടായിരുന്നുവെന്നും കുട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.

രാഹുലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കട്ടിലിന്റെ കാല്‍, സ്‌കൂട്ടര്‍, ബാഗ്, ടോയ്‌ലറ്റ് ബ്രഷ്, ഇരുമ്പ് ദണ്ഡ്, ഇലക്ട്രിക് ഹീറ്റര്‍ തുടങ്ങിയ വസ്തുക്കള്‍ കണ്ടെത്തി. കൊലപാതകം വീടിനുള്ളില്‍ നടന്നതായും പിന്നീട് ശരീരഭാഗങ്ങള്‍ മുറിച്ച് വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതായും ഫോറന്‍സിക് സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ തലയും മറ്റു ശരീരഭാഗങ്ങളും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it