Latest News

നാരദ ഒളികാമറ ഓപറേഷനില്‍ കുടുങ്ങിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കാത്തതെന്തേ? ബിജെപിയെ വെട്ടിലാക്കി തൃണമൂല്‍ നേതാവിന്റെ ചോദ്യം

നാരദ ഒളികാമറ ഓപറേഷനില്‍ കുടുങ്ങിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കാത്തതെന്തേ? ബിജെപിയെ വെട്ടിലാക്കി തൃണമൂല്‍ നേതാവിന്റെ ചോദ്യം
X

കൊല്‍ക്കത്ത: നാരദ ഒളികാമറ ഓപറേഷനില്‍ കുടങ്ങിയ ബിജെപി നേതാക്കളെ സിബിഐ എന്തുകൊണ്ടാണ് കസ്റ്റഡിയിലെടുക്കാത്തതെന്ന ചോദ്യവുമായി തൃണമൂല്‍ പാര്‍ട്ടി വക്താവ് കുനാല്‍ ഘോഷ്. തൃണമൂല്‍ മന്ത്രിമാരും എംഎല്‍എമാര്‍ക്കുമെതിരേ കേസെടുത്ത സിബിഐ നടപടിയുടെ പശ്ചാത്തലത്തിലാണ് കുനാല്‍ ഘോഷിന്റെ വിമര്‍ശനം.

നാരദ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ട നാരദ ഒളികാമറ ഓപറേഷനുമായി ബന്ധപ്പെട്ടാണ് തൃണമൂല്‍ നേതാക്കളായ ഫിര്‍ഹദ് ഹക്കിം, സുബ്രത മുഖര്‍ജി, മദന്‍ മിത്ര എന്നിവരെ അവരുടെ വീടുകളില്‍ നിന്ന് സിബിഐയുടെ കൊല്‍ക്കത്ത ഓഫിസിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. മുന്‍ കൊല്‍ക്കൊത്ത മേയര്‍ സൊവന്‍ ചാറ്റര്‍ജിയെയും വിളിച്ചുവരുത്തിയിട്ടുണ്ട്. ഫിര്‍ഹദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നിവര്‍ മമത കാബിനറ്റിലെ മന്ത്രിമാരാണ്. മദന്‍ മിത്ര എംഎല്‍എയുമാണ്. എന്നാല്‍ ഇതേ കേസില്‍ ഉള്‍പ്പെട്ട ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയോ അവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല.

ബിജെപി ദേശീയ വൈസ്പ്രസിഡന്റ് മുകുള്‍ റോയി, ബിജെപി നേതാവും മമതയുടെ എതിരാളിയുമായി ഇപ്പോള്‍ നിയസഭാ പ്രതിപക്ഷനേതാവുമായ സുവേന്ദു അധികാരി, മുന്‍ ഐപിഎസ് ഓഫിസറും ബിജെപി നേതാവുമായ എസ് എം എച്ച് മിശ്ര തുടങ്ങിയവരാണ് ഇതേ ഒളികാമറയില്‍ കുടുങ്ങിയ ബിജെപി നേതാക്കള്‍. ഈ കേസില്‍ കുടുങ്ങിയ ഏക പോലിസുകാരനും ഇയാളാണ്.

''എന്തുകൊണ്ടാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റായ മുകള്‍ റോയിക്കെതിരേ എഫ്‌ഐആര്‍ ഇടാത്തത്? റോയി മുന്‍ ഐപിഎസ് ഓഫിസര്‍ മിശ്രയില്‍ നിന്ന് പണം സ്വീകരിക്കുന്നുണ്ടല്ലോ. എന്തുകൊണ്ടാണ് പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയെ അറസ്റ്റ് ചെയ്യാത്തത്? ഇദ്ദേഹവും പണം സ്വീകരിക്കുന്നതായി ടേപ്പിലുണ്ട്'' കുനാല്‍ ഘോഷ് ചോദിച്ചു.

അവര്‍ ബിജെപിയില്‍ ചേര്‍ന്നതുകൊണ്ടാണ് സംരക്ഷണം ലഭിക്കുന്നത്. ഇത് തിരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ടുനടത്തുന്ന ബിജെപിയുടെ പ്രതിരാകം മാത്രമാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതില്‍ സുവേന്ദു അധികാരി, മുകുള്‍ റോയി എന്നിവര്‍ പിന്നീട് ബിജെപിയില്‍ ചേരുകയും ബിജെപിയുടെ പ്രധാന നേതാക്കളുമായി മാറുകയും ചെയ്തിരുന്നു. ഇവരെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ സിബിഐ ഇതുസംബന്ധിച്ച പ്രസ്താവകളൊന്നും പുറത്തുവിട്ടിട്ടില്ല.

മലയാളിയും നാരദ ഓണ്‍ലൈന്‍ ചാനലിന്റെ ഉടമയുമായ മാത്യു സാമുവലാണ് തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന ഒരു ഒളികാമറാ ദൃശ്യം പുറത്തുവിട്ടത്. ഒരു കമ്പനിക്ക് ചില ആവശ്യങ്ങള്‍ നടത്താന്‍ വേണ്ടിയാണ് അവര്‍ കമ്പനിയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടത്.

യഥാര്‍ത്ഥത്തില്‍ തെഹല്‍ക്കക്കുവേണ്ടിയാണ് 2014ല്‍ ഈ ഒളികാമറ ഓപറേഷന്‍ നടത്തിയത്. പക്ഷേ, 2016ലാണ് ഇത് പുറത്തുവന്നത്. 52 മണിക്കൂറുള്ള ടാപ്പില്‍ തൃണമൂല്‍ നേതാക്കളായ മദന്‍ മിത്ര, മുകുള്‍ റായി, എസ്എംഎച്ച് മിശ്ര സുബ്രത മുഖര്‍ജി, ഫിര്‍ഹദ് ഹക്കിം, സുഗുത റോയി, കകോളി ഘോഷ് ദസ്തിദാര്‍, പ്രസൂന്‍ ബാനര്‍ജി, സുവേന്ദു അധികാരി, സുല്‍ത്താന്‍ അഹ്‌മദ് എന്നിവരുമുണ്ടായിരുന്നു.

2016 ജൂണില്‍ ഈ കേസില്‍ കൊല്‍ക്കത്ത പോലിസ് അന്വേഷണം ആരംഭിച്ചു. പിന്നീട് കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയില്‍ കേസ് സിബിഐക്ക് വിട്ടു.

Next Story

RELATED STORIES

Share it