Latest News

'ഗസയില്‍ ഇസ്രായേല്‍ ഇപ്പോള്‍ ചെയ്യുന്നത് യുദ്ധക്കുറ്റത്തിന് സമാനം'; ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ട്

ഗസയില്‍ ഇസ്രായേല്‍ ഇപ്പോള്‍ ചെയ്യുന്നത് യുദ്ധക്കുറ്റത്തിന് സമാനം; ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ട്
X

ജറുസലേം: ഗസയില്‍ ഇസ്രായേല്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് യുദ്ധക്കുറ്റകൃത്യത്തിനു സമാനമാണെന്ന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ട്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ബന്ദികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഒന്നും നേടാന്‍ സാധ്യതയില്ലാത്ത ഒരു യുദ്ധം നടത്തുകയാണെന്നും എഹൂദ് ഒല്‍മെര്‍ട്ട് പറഞ്ഞു.

ഇസ്രായേല്‍ നിരവധി ഫലസ്തീനികളെ കൊന്നൊടുക്കുകയാണെന്നും ഏതൊക്കെ തരത്തില്‍ അതിനെ നോക്കികാണാന്‍ ശ്രമിച്ചാലും ഗസയിലെ ഇസ്രായേല്‍ ആക്രമണം മ്ലേച്ഛവും അതിരുകടന്നതുമാണെന്നും ഒല്‍മെര്‍ട്ട് ചൂണ്ടിക്കാട്ടി.

നിലവിലെ ഇസ്രായേലി നേതൃത്വത്തിന്റെ വിമര്‍ശകനായ ഓള്‍മെര്‍ട്ട് 2006 മുതല്‍ 2009 വരെ ഇസ്രായേലിന്റെ പ്രധാനമന്ത്രിയായിരുന്നു. അതേസമയം, ഗസയില്‍ മൂന്ന് മാസത്തോളമായി ഇസ്രായേല്‍ നടത്തുന്ന സമ്പൂര്‍ണ ഉപരോധം ക്ഷാമം വിതച്ചതിനെത്തുടര്‍ന്ന് ഗസയിലെ ആയിരക്കണക്കിന് കുട്ടികള്‍ ആസന്നമായ മരണഭീഷണിയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ മേധാവി മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it