Latest News

തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നത് വിസ്മയം; 100ലധികം സീറ്റുകള്‍ നേടി വിജയിക്കും: വി ഡി സതീശന്‍

തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നത് വിസ്മയം; 100ലധികം സീറ്റുകള്‍ നേടി വിജയിക്കും: വി ഡി സതീശന്‍
X

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നത് വിസ്മയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോം ഉണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് 100ലധികം സീറ്റുകള്‍ നേടി വിജയിക്കാന്‍ കഴിയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു ദേശീയ പാര്‍ട്ടിയാണ്. ദേശീയ നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശത്തിന് അനുസരിച്ച് തീരുമാനമെടുക്കും. അതില്‍ ആരും പിണങ്ങുകയോ പരിഭവം കാണിക്കുകയോ ചെയ്യില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ നമുക്കൊപ്പം ഇല്ലാതിരുന്ന നൂറുകണക്കിന് ആളുകള്‍ ഇന്ന് യുഡിഎഫിനൊപ്പമുണ്ട്. നമ്മളെക്കാള്‍ വലുതായി എല്‍ഡിഎഫിനെ ഭരണത്തില്‍ നിന്ന് താഴെയിറക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. കാരണം ഇടതുപക്ഷം ഇപ്പോള്‍ തീവ്ര വലതുപക്ഷമാണെന്ന ബോധം അവര്‍ക്കുണ്ട്. അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്ന പാര്‍ട്ടി യുഡിഎഫും കോണ്‍ഗ്രസുമാണെന്നും അതിനിയും തുടരുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it