Latest News

ബംഗാളില്‍ ഇന്നു മാത്രം 407 പേര്‍ക്ക് കൊവിഡ്-19; മരണങ്ങള്‍ 10

ബംഗാളില്‍ ഇന്നു മാത്രം 407 പേര്‍ക്ക് കൊവിഡ്-19;  മരണങ്ങള്‍ 10
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 407 പേര്‍ക്ക് കൊവിഡ്-19 ബാധിച്ചു. ഈ കാലയളവില്‍ 10 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ബംഗാള്‍ ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 11,498 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ആകെ 485 പേര്‍ മരിച്ചു.

കൊവിഡ് ചികില്‍സ വേണ്ട വിധത്തിലല്ല നടക്കുന്നതെന്നാരോപിച്ച് മമതയും കേന്ദ്രവും തമ്മില്‍ കടുത്ത പ്രശ്‌നങ്ങള്‍ നിലവിലുണ്ടായിരുന്നു. തങ്ങളുടെ അനുമതിയില്ലാതെയാണ് കേന്ദ്രം ശ്രമിക് ട്രയിനുകള്‍ ഓടിക്കുന്നതെന്നും പ്രവാസികളുടെ വരവ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായെന്നും മമത വാദിച്ചു.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 11,502 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3.32 ലക്ഷമായി. ഇന്നു മാത്രം 325 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആകെ കൊവിഡ് മരണം 9,520 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തെ കൊവിഡ് ബാധയുമായി താരതമ്യം ചെയ്താല്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം കുറവാണ്. 11,920 പേര്‍ക്കാണ് ഇന്നലെ രോഗബാധയുണ്ടായത്. നിലവില്‍ 1,53,106 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയില്‍ തുടരുന്നത്. 1,69,798 പേര്‍ രോഗവിമുക്തരായി.

Next Story

RELATED STORIES

Share it