ബംഗാളില്‍ നക്‌സല്‍ബാരിയിലെ തേയില ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം
BY NSH9 Jan 2023 4:04 AM GMT

X
NSH9 Jan 2023 4:04 AM GMT
ഡാര്‍ജിലിങ്: പശ്ചിമബംഗാളിലെ നക്‌സല്‍ബാരി രത്‌ഖോല മേഖലയിലെ കാഞ്ചന്‍ജംഗ തേയില ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്. മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു. അഗ്‌നിശമന സേനയുടെ മൂന്ന് യൂനിറ്റുകളെത്തിയാണ് തീയണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറി തൊഴിലാളികള്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെടുകയും അണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, തീ നിയന്ത്രണവിധേയമാവാതെ വന്നതോടെയാണ് അഗ്‌നിശമന സേനയെ വിവരമറിയിച്ചത്. സംഭവത്തില്‍ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. തീപ്പപിടിത്തത്തിന്റെ കാരണം ഉടന്‍ കണ്ടെത്തുമെന്ന് ഫയര്‍ ഓഫിസര്‍ അജിത് ഘോഷ് പറഞ്ഞു.
Next Story
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMTജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്‍; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ...
22 Sep 2023 6:26 AM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMT