പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തരിച്ചു
വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
BY SRF30 July 2020 2:10 AM GMT

X
SRF30 July 2020 2:10 AM GMT
കൊല്‍ക്കത്ത: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി)അധ്യക്ഷനുമായ സോമന്‍ മിത്ര (78) അന്തരിച്ചു. സോമന്‍ മിത്ര 1972-2006 വരെ ബംഗാളിലെ ചൗരിംഗീ ജില്ലയിലെ സിയാല്‍ദയില്‍ നിന്ന് എംഎല്‍എയായി സേവനമനുഷ്ഠിച്ചു.വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു.
2008ല്‍ പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസ് വിട്ടു. 2009ല്‍ തൃണമൂലില്‍ ചേര്‍ന്ന് ഡയമണ്ട് ഹാര്‍ബര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ലാണ് സോമന്‍ മിത്ര കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
Next Story
RELATED STORIES
മലബാറില് നിന്നു ഗള്ഫ് നാടുകളിലേക്ക് യാത്രാ കപ്പല്; തലസ്ഥാനത്ത്...
31 May 2023 3:50 PM GMTവനിതാ ഗുസ്തി താരങ്ങള്ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക...
31 May 2023 1:50 PM GMTഅറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്;...
31 May 2023 10:01 AM GMTഉപതിരഞ്ഞെടുപ്പില് യുഡിഎഫിനും എല്ഡിഎഫിനും നേട്ടം; ബിജെപിക്കും...
31 May 2023 6:46 AM GMTതാന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTകണ്ണൂര് വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല് നടത്തണം: എസ്...
30 May 2023 12:56 PM GMT