Latest News

ക്ഷേമ പെന്‍ഷന്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവാക്കുന്നത് മുന്‍ സര്‍ക്കാരിനേക്കാള്‍ മൂന്നിരട്ടി തുക

ക്ഷേമ പെന്‍ഷന്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവാക്കുന്നത് മുന്‍ സര്‍ക്കാരിനേക്കാള്‍ മൂന്നിരട്ടി തുക
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചതോടെ ആ ഇനത്തില്‍ ചെലവാക്കുന്ന പണത്തിന്റെ അളവില്‍ മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് വന്‍ വര്‍ധന. ഈ ഇനത്തില്‍ മൂന്നിരട്ടിയില്‍ കൂടുതല്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 35,850 കോടി രൂപയായിരിക്കും പെന്‍ഷനായി ചെലവഴിക്കപ്പെടുക. യുഡിഎഫിന്റെ ഈ ഇനത്തിലുള്ള ചെലവ് 9,011 കോടി രൂപ മാത്രമായിരുന്നു.

ജനുവരി ഒന്നു മുതല്‍ പ്രതിമാസ സാമൂഹ്യസുരക്ഷാക്ഷേമ പെന്‍ഷനുകള്‍ 1,500 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ 600 രൂപയായിരുന്നു പ്രതിമാസ പെന്‍ഷന്‍. അതാണിപ്പോള്‍ ഘട്ടംഘട്ടമായി 1500 രൂപയാക്കിയത്. മുന്‍ വര്‍ഷം ഈ തുക 1400 രൂപയായിരുന്നു. ജനുവരി ഒന്നു മുതലാണ് പ്രതിമാസ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ചത്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യസുരക്ഷാക്ഷേമ പെന്‍ഷനുകള്‍ 42 ലക്ഷം പേര്‍ക്കാണ് കൊടുത്തിരുന്നത്. ഇപ്പോള്‍ ഇത് 60 ലക്ഷം പേര്‍ക്കാണ് നല്‍കുന്നത്.ഡിസംബര്‍ വരെ 32,034 കോടി രൂപയാണ് പെന്‍ഷനുവേണ്ടി ചെലവഴിച്ചത്. പ്രതിമാസ ചെലവ് 760 കോടി രൂപവരും.പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചത് ഇടത്പക്ഷത്തിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു.

Next Story

RELATED STORIES

Share it