Latest News

'നിങ്ങളുടെ സമ്പദ്‌വ്യവസ്ഥ ഞങ്ങൾ തകർക്കും': ഇന്ത്യക്കും ചൈനയ്ക്കും യുഎസിൻ്റെ മുന്നറിയിപ്പ്

നിങ്ങളുടെ സമ്പദ്‌വ്യവസ്ഥ ഞങ്ങൾ തകർക്കും: ഇന്ത്യക്കും ചൈനയ്ക്കും യുഎസിൻ്റെ മുന്നറിയിപ്പ്
X

വാഷിങ്ടൺ: റഷ്യയുമായുള്ള വ്യാപാരം സംബന്ധിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും മുന്നറിയിപ്പ് നൽകി യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം. റഷ്യയിൽ നിന്നുളള ഇറക്കുമതി നിർത്തിയില്ലെങ്കിൽ രണ്ടു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ തകർക്കുമെന്നാണ് ഭീഷണി.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് രാജ്യങ്ങൾ നിർത്തിയില്ലെങ്കിൽ, കൂടുതൽ ഉയർന്ന താരിഫ് നേരിടേണ്ടിവരുമെന്ന് അന്താരാഷ്ട്ര മാധ്യമത്തിൽ സംസാരിക്കവെ യുഎസ് സെനറ്റർ പറഞ്ഞു.

ഇന്ത്യയും ചൈനയും ഉൾപ്പെടെ റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് 500 ശതമാനം തീരുവ ചുമത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ല് നേരത്തെ നിർദേശിച്ച റിപ്പബ്ലിക്കൻ നിയമസഭാംഗമാണ് ഗ്രഹാം.

എന്നാൽ ഇറക്കുമതി സംബന്ധിച്ച തീരുമാനത്തിൽ നിന്നു വ്യതിചലിക്കാനാവിലെന്നും ജനങ്ങളുടെ ആവശ്യമാണ് പ്രധാനമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി."ഈ വിഷയത്തെക്കുറിച്ചുള്ള റിപോർട്ടുകൾ ഞങ്ങൾ കണ്ടു, സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ആവർത്തിക്കട്ടെ, മുൻകാലങ്ങളിലും ഞാൻ ഇത് പറഞ്ഞിട്ടുണ്ട്, നമ്മുടെ ജനങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾ ഉറപ്പാക്കുക എന്നത് ഞങ്ങൾക്ക് ഒരു പ്രധാന മുൻഗണനയാണെന്ന് മനസ്സിലാക്കാം," വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

വിപണികളിലെ ഓഫറുകളും നിലവിലുള്ള ആഗോള സാഹചര്യങ്ങളും പരിഗണിച്ചാണ് മുന്നോട്ടുള്ള നീക്കമെന്നും, ഈ വിഷയത്തിൽ ഇരട്ടത്താപ്പ് നിലപാടുകൾ സ്വീകരിക്കുന്നതിനെതിരെ തങ്ങൾ പ്രത്യേകിച്ചും ജാഗ്രത പാലിക്കുമെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it