Latest News

'ഗസയില്‍ വംശഹത്യ, ഇന്ത്യയില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കുന്നു'; നമ്മള്‍ ജീവിക്കുന്നത് ഭയാനകമായ കാലത്തെന്ന് അരുന്ധതി റോയ്

കൊച്ചിയില്‍ 'മദര്‍ മേരി കംസ് ടു മീ' എന്ന സ്വന്തം പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു

ഗസയില്‍ വംശഹത്യ, ഇന്ത്യയില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കുന്നു; നമ്മള്‍ ജീവിക്കുന്നത് ഭയാനകമായ കാലത്തെന്ന് അരുന്ധതി റോയ്
X

കൊച്ചി: ഗസയില്‍ വംശഹത്യ നടക്കുകയും ഇന്ത്യയില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന ഭയാനകമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് എഴുത്തുകാരി അരുന്ധതി റോയ്. എറണാകുളം സെന്റ്. തെരേസാസ് കോളജില്‍ നടന്ന തന്റെ പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. 'മദര്‍ മേരി കംസ് ടു മീ' എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്.

ഈ ചടങ്ങിന് കയറുന്നതിനു മുമ്പാണ് ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചെന്ന നിരാശാജനകമായ വാര്‍ത്ത അറിഞ്ഞത്. ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ട, പ്രഫ. ജി എന്‍ സായിബാബയെ അകാരണമായി തടവിലാക്കിയ രാജ്യത്തു നിന്നുകൊണ്ട് ഇതു പറയാതെ പോകാന്‍ സാധിക്കില്ലെന്നും അരുന്ധതി റോയ് പറഞ്ഞു. അമ്മ മേരി റോയിയുടെ ഓര്‍മകളെഴുതിയ പുസ്തകം, അമ്മ എന്താണെന്ന് ലോകത്തോട് പങ്കുവെക്കാനാണെന്നും അമ്മയുമായുള്ള അടുപ്പവും അകല്‍ച്ചയും ഇതില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ടെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.

എഴുത്തുകാരി കെ ആര്‍ മീര, അരുന്ധതി റോയുടെ സഹോദരന്‍ ലളിത് റോയ്, പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫ് മാനസി സുബ്രമണ്യം, രവി ഡിസി, ജിഷ ജോണ്‍, രഞ്ജിനി മിത്ര തുടങ്ങിയവര്‍ സംസാരിച്ചു. മാനസി സുബ്രഹ്‌മണ്യം പുസ്തകം പരിചയപ്പെടുത്തി. പുസ്തകത്തിലെ ആദ്യ അധ്യായമായ 'ഗാംഗ്സ്റ്ററി'ന്റെ വിവരണവും പുസ്തകത്തെക്കുറിച്ച ചര്‍ച്ചയും സംഘടിപ്പിച്ചു.

Next Story

RELATED STORIES

Share it