Latest News

#ഞങ്ങളും മറിയം; ഫലസ്തീനിലെ പ്രതിഷേധം തരംഗമാവുന്നു ( #we_are_all_mary) വീഡിയോ കാണാം

#ഞങ്ങളും മറിയം; ഫലസ്തീനിലെ പ്രതിഷേധം തരംഗമാവുന്നു  ( #we_are_all_mary) വീഡിയോ കാണാം
X

ഗസാ സിറ്റി: ഇസ്രായേല്‍ അധിനിവേശത്തിനെതിരേ ഗസയില്‍ പ്രതിരോധം തീര്‍ക്കുന്ന വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്ന 'ഞങ്ങളും മറിയം' കാംപയിന്‍ തരംഗമാവുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ #weareallmary (#കുല്‍നാ മറിയം) എന്ന ഹാഷ്ടാഗുകള്‍ നിറഞ്ഞുകഴിഞ്ഞു. ജനുവരി 28ന്് ജറുസലേം പ്രാദേശികസമയം 7 മണിക്കാണ് (ഇന്ത്യന്‍ സമയം 10ന്) കാംപയ്ന്‍ ഔദ്യോഗികമായി തുടക്കം കുറിക്കുക. എന്നാല്‍ ഇതിനകം സാമൂഹിക മാധ്യമങ്ങള്‍ കാംപയിനെ ഏറ്റെടുത്തുകഴിഞ്ഞു. ഇസ്രായേല്‍ ഫലസ്തീന്‍ സ്ത്രീകള്‍ക്കു നേരെ അക്രമമഴിച്ചുവിടുന്നത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നില്ല. ഇതോടെയാണ് ഫലസ്തീനിലെ വനിതാ കൂട്ടായ്മകള്‍ വിഷയത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരാനായി കാംപയിന്‍ തുടങ്ങിയത്. #weareallmary എന്ന ഫേസ്ബുക്ക് പേജില്‍ ഇതിനകം ഗസയില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുമുണ്ട്.



Next Story

RELATED STORIES

Share it