വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; പോലിസും വനപാലകരും തിരച്ചില്‍ തുടങ്ങി
BY NSH14 Jan 2023 7:10 AM GMT

X
NSH14 Jan 2023 7:10 AM GMT
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. പടിഞ്ഞാറതറ പഞ്ചായത്തിലെ കുപ്പാടിത്തറയിലാണ് കടുവ ഇറങ്ങിയത്. ഇന്ന് രാവിലെ നാട്ടുകാരനാണ് കടുവയെ കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനിടെ തുടര്‍ന്നു പോലിസും വനപാലകരും സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശ്ശേരി വെള്ളാരംകുന്നില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഇന്ന് കടുവയെ കണ്ടത്. അതിനാല്‍, ഇത് മറ്റൊരു കടുവ ആയിരിക്കാമെന്ന നിഗമനത്തിലാണ് വനപാലകര്‍.
അതേസമയം, പുതുശ്ശേരിയില്‍ നൂറുകണക്കിന് വനപാലകരുടെയും മയക്കുവെടി വിദഗ്ധരുടെയും നേതൃത്വത്തില്‍ കടുവയ്ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കടുവ ഉള്‍ക്കാട്ടിലേക്ക് പോവാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉത്തരമേഖല സിസിഎഫ് കെ എസ് ദീപ പറഞ്ഞു.
Next Story
RELATED STORIES
മണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMTജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMT