Latest News

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; സര്‍ക്കാരിന് കേന്ദ്രത്തിന്റെ ഔദാര്യം ആവശ്യമില്ലെന്ന് ഹൈക്കോടതി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; സര്‍ക്കാരിന് കേന്ദ്രത്തിന്റെ ഔദാര്യം ആവശ്യമില്ലെന്ന് ഹൈക്കോടതി
X

കൊച്ചി: 2024ലെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിച്ചവരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചതില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചെന്നും കേന്ദ്രത്തിന്റെ കാരുണ്യമില്ലാതെ സംസ്ഥാനസര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ , ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

പ്രകൃതിദുരന്തങ്ങള്‍ ബാധിച്ച വ്യക്തികള്‍ക്ക് ബാങ്ക് വായ്പകള്‍ എഴുതിത്തള്ളാന്‍ നിയമപരമായ വ്യവസ്ഥയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തിന് മറുപടി പറയുകയായിരുന്നു ബെഞ്ച്. നിയമപരമായ സാങ്കേതിക വശങ്ങള്‍ക്ക് പിന്നില്‍ ഒളിക്കുന്നതിനുപകരം, കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ സഹായിക്കാന്‍ തയ്യാറല്ലെന്ന് പരസ്യമായി പറയാന്‍ കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു.

'ദയവായി നിങ്ങളുടെ സര്‍ക്കാരിനോട് പറയൂ, ഇത്തരം തന്ത്രങ്ങള്‍ കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍, സഹായിക്കാന്‍ അവര്‍ തയ്യാറല്ലെന്ന് പറയട്ടെ. എന്നാല്‍ കുറഞ്ഞത്, ഇതുപോലുള്ള നിമിഷങ്ങള്‍ വരുമ്പോള്‍, കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്തെന്ന് ജനങ്ങള്‍ അറിയണം,' ജസ്റ്റിസ് നമ്പ്യാര്‍ പറഞ്ഞു.

2024 ലെ വെള്ളപ്പൊക്കത്തിന് അസമിനും ഗുജറാത്തിനും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വലിയ തുകകളുടെ വിശദാംശങ്ങള്‍ നല്‍കുന്ന പത്ര റിപോര്‍ട്ടുകള്‍ ഉദ്ധരിച്ച കോടതി കേരളത്തോട് ചിറ്റമ്മനയം കാണിക്കരുതെന്ന് വ്യക്തമാക്കി. കേരള സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യം ആവശ്യമില്ലെന്നും കോടതി ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it