Latest News

വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; ലക്കിടിയില്‍ പോലിസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; ലക്കിടിയില്‍ പോലിസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം
X

കല്‍പ്പറ്റ: വന്യജീവി ആക്രമണം തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിനിടെ വയനാടിന്റെ പ്രവേശന കവാടമായ ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലിസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.

വയനാട്ടില്‍ വന്യജീവി ആക്രമണങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ് ഹാജി, കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പ് എന്നിവര്‍ അറിയിച്ചു. ബുധനാഴ്ചയും വയനാട്ടില്‍ ഹര്‍ത്താലായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ഫാര്‍മേഴ്‌സ് റീലീഫ് ഫോറവും ചേര്‍ന്നായിരുന്നു ഹര്‍ത്താല്‍ സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it