വയനാട് 234 പേര്‍ക്ക് കൂടി കൊവിഡ്
487 പേര്‍ക്ക് രോഗമുക്തി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.99

കല്‍പ്പറ്റ: ജില്ലയില്‍ ഇന്ന് (3.06.21) 234 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 487 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.99 ആണ്. 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58816 ആയി. 54916 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3457 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1993 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1077 പേരാണ്. 1717 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 15100 പേര്‍. ഇന്ന് പുതുതായി 69 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1892 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 454324 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 452759 എണ്ണത്തിന്റെ ഫലം ലഭിച്ചു. 393943 പേര്‍ നെഗറ്റീവും 58816 പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
ധാര്‍മികതയ്ക്ക് പ്രസക്തിയില്ലേ...?
29 May 2023 5:16 PM GMTദുരന്തങ്ങള്‍ മറക്കുമെങ്കിലും ഹീറോകളെ മറക്കാനിടയില്ല
15 May 2023 2:42 PM GMTകൊടുക്കുമ്പോഴാണ് സന്തോഷം
8 May 2023 3:03 AM GMTനോമ്പുകാലം പഠിപ്പിച്ചതൊന്നും ചെറിയ കാര്യമല്ല
24 April 2023 9:36 AM GMTമറ്റുള്ളവരുടെ നന്മ കൊതിക്കണമെങ്കില് സ്വാര്‍ത്ഥത വെടിയണം
13 March 2023 4:20 PM GMTദേഷ്യവും ഒരു വികാരമാണ്, അവഗണിക്കാനാവില്ല
7 March 2023 9:17 AM GMT