Latest News

5.31 കോടി രൂപ ചെലവില്‍ നിര്‍മിച്ച വാട്ടര്‍ടാങ്ക് രണ്ടാം വര്‍ഷം തകര്‍ന്നുവീണു

5.31 കോടി രൂപ ചെലവില്‍ നിര്‍മിച്ച വാട്ടര്‍ടാങ്ക് രണ്ടാം വര്‍ഷം തകര്‍ന്നുവീണു
X

ലഖ്‌നോ: ജല്‍ ജീവന്‍ പദ്ധതിയുടെ ഭാഗമായി 5.31 കോടി രൂപ ചെലവില്‍ നിര്‍മിച്ച കൂറ്റന്‍ വാട്ടര്‍ ടാങ്ക് രണ്ടാം വര്‍ഷം തകര്‍ന്നുവീണു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ ചുനകാവ് ബെഹെമെയിലാണ് സംഭവം. പ്രദേശവാസികളായ 845 കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് ഈ വാട്ടര്‍ ടാങ്ക് നിര്‍മിച്ചിരുന്നത്.

2024 ജനുവരിയിലാണ് ഇത് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, ഈ വാട്ടര്‍ ടാങ്ക് ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു വീണെന്ന് സുരക്ഷാ ജീവനക്കാരനായ ശത്രോഹന്‍ ലാല്‍ പറഞ്ഞു. സീതാപൂരില്‍ അടുത്തിടെ തകരുന്ന രണ്ടാം വാട്ടര്‍ ടാങ്കാണ് ഇത്. ഉത്തര്‍പ്രദേശില്‍ ഇതുവരെ അഞ്ചെണ്ണം തകര്‍ന്നു കഴിഞ്ഞു.

Next Story

RELATED STORIES

Share it