- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജലസ്രോതസുകളുടെ സംരക്ഷണം: പുത്തന്‍പീടിക പള്ളിപ്പുറത്തെ പൊതുകുളം നവീകരിക്കുന്നു

പരപ്പനങ്ങാടി: ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി പുത്തന്‍പീടിക പള്ളിപ്പുറത്തെ പൊതുകുളം കയര്‍ ഭൂവസ്ത്രം സ്ഥാപിച്ച് നവീകരിക്കുന്നു. ഹരിത കേരള മിഷന്‍ പ്രകാരമാണ് പത്തര സെന്റ് വിസ്തൃതിയിലുള്ള പൊതുകുളം ഭിത്തി കെട്ടി കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്നത്. അതിര് ഇടിഞ്ഞുതാഴ്ന്നും മറ്റുമായി കുളം നശിച്ചു പോകുന്ന സാഹചര്യത്തിലാണ് റീ സര്‍വേ നടത്തി നവീകരിക്കാന്‍ നടപടി സ്വീകരിച്ചതെന്ന് നഗരസഭാ കൗണ്‍സിലര്‍ ദേവന്‍ ആലുങ്ങല്‍ പറഞ്ഞു. ഏഴ് ലക്ഷം രൂപ ചെലവിലാണ് നവീകരണം. പ്രഭാത സവാരിക്കാര്‍ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടും വിധം കുളത്തിന് ചുറ്റും ഇന്റര്‍ലോക്ക് സ്ഥാപിച്ച് ഫൂട്ട്പാത്ത് ഒരുക്കും.
കയര്‍ഫെഡിന്റെ നേത്യത്വത്തിലാണ് കുളത്തിന് ചുറ്റും കയര്‍ ഭൂവസ്ത്രം വിരിയ്ക്കുക. കുളം നവീകരണത്തിനു മുമ്പ് പുത്തന്‍പീടിക പ്രദേശത്തെ കഞ്ഞിത്തോടും തൊഴിലുറപ്പ് തൊഴിലാളികള്‍ ശുചീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് പ്രദേശത്ത് 40 ഓളം കുടുംബങ്ങളെ ബാധിക്കും വിധം വെളളക്കെട്ടുണ്ടായിരുന്നു. അതിനാലാണ് മഴക്കാലം എത്തും മുമ്പു തന്നെ കഞ്ഞിത്തോട് മണ്ണും ചളിയും മാലിന്യങ്ങളും നീക്കി ശുചീകരിച്ചത്. തോട് വൃത്തിയാക്കിയതിനാല്‍ വെള്ളം തടസ്സമില്ലാതെ അറബിക്കടലിലേക്ക് ഒഴുകിപ്പോകും. അതുവഴി വെള്ളക്കെട്ട് ഒഴിവാക്കാനാകും. വെള്ളപ്പൊക്ക നിയന്ത്രണത്തിനായി മഴക്കാല പൂര്‍വ ശുചീകരണത്തില്‍ ഉള്‍പ്പെടുത്തി പരപ്പനങ്ങാടി നഗരസഭ പരിധിയിലെ പുത്തരിക്കല്‍ മുതല്‍ കല്‍പ്പുഴ വരെ നീണ്ടു കിടക്കുന്ന കണ്ടാണിപ്പുഴ കല്‍പ്പുഴ തോട്, പാലത്തിങ്ങലിലെ വാലാം തോട് എന്നിവയും നവീകരിച്ചിട്ടുണ്ട്. നഗരസഭയിലെ െ്രെഡനേജുകളും ചളിയും മണ്ണും നീക്കി ശുചീകരിച്ചതായി ചെയര്‍പേഴ്‌സണ്‍ വി വി ജമീല ടീച്ചര്‍ അറിയിച്ചു. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തോടെയായിരുന്നു നവീകരണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















