ജലനിരപ്പ് ഉയരുന്നു; ഇടമലയാര്‍ ഡാമില്‍ ബ്ലൂ അലര്‍ട്ട്
BY NSH6 Aug 2022 7:22 PM GMT
X
NSH6 Aug 2022 7:22 PM GMT
കോതമംഗലം: ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് 161.79 മീറ്ററില്‍ എത്തിയതോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പാണിത്. ജലനിരപ്പ് അരമീറ്റര്‍വീതം ഉയരുമ്പോള്‍ ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കും. പരമാവധി സംഭരണശേഷി 169 മീറ്ററാണെങ്കിലും റൂള്‍ കര്‍വായ 163 മീറ്ററിലെത്തുമ്പോള്‍ ഡാം തുറക്കേണ്ടിവന്നേക്കാം.
ഇടുക്കി ഡാം ഞായറാഴ്ച തുറക്കുന്നതിനാല്‍ അല്‍പ്പംകൂടി കാത്തിരുന്നശേഷം ഇടമലയാര്‍ ഡാം തുറന്നാല്‍ മതിയെന്ന നിര്‍ദേശവും സര്‍ക്കാര്‍തലത്തില്‍ പരിഗണിക്കുന്നുണ്ട്. രണ്ട് ഡാമുകളില്നിന്നുമുള്ള വെള്ളം ഒരേസമയം പെരിയാറിലെത്തുന്ന സാഹചര്യം ഒഴിവാക്കാനാണിത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ രണ്ട് ഡാമുകളും ഒരേദിവസം തുറന്നിരുന്നു.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT