Latest News

കേരളത്തിലെ 74 സ്ഥലങ്ങളിലെ കുടിവെള്ളത്തില്‍ രാസമാലിന്യം

കേരളത്തിലെ 74 സ്ഥലങ്ങളിലെ കുടിവെള്ളത്തില്‍ രാസമാലിന്യം
X

ന്യൂഡല്‍ഹി: കേരളത്തിലെ 10 ജില്ലകളിലുള്ള 74 സ്ഥലങ്ങളില്‍ കുടിവെള്ളത്തില്‍ രാസമാലിന്യങ്ങള്‍ അടക്കം കണ്ടെത്തിയതായി ജലവിഭവമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. ആലപ്പുഴ (12), ഇടുക്കി (3), കണ്ണൂര്‍ (21), കാസര്‍കോട് (2), കോഴിക്കോട് (15), മലപ്പുറം (8), പാലക്കാട് (2), തിരുവനന്തപുരം (1), തൃശ്ശൂര്‍ (2), വയനാട് (8) എന്നീ ജില്ലകളിലാണ് കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തിയത്. ലവണാംശം, ഇരുമ്പ്, നൈട്രേറ്റ്, ഖനലോഹങ്ങള്‍ തുടങ്ങിയ മലിനീകരണങ്ങള്‍ക്കുള്ള ഹ്രസ്വകാലനടപടികളൊന്നും സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ലെന്നും സമിതി കുറ്റപ്പെടുത്തി.


Next Story

RELATED STORIES

Share it