Latest News

സൗദിയിൽ നാളെ മുന്നറിയിപ്പ് സൈറൺ മുഴങ്ങും; പൗരന്മാർ ഭയപ്പെടേണ്ടതില്ലെന്ന് സിവിൽ ഡിഫൻസ്

സൗദിയിൽ നാളെ മുന്നറിയിപ്പ് സൈറൺ മുഴങ്ങും; പൗരന്മാർ ഭയപ്പെടേണ്ടതില്ലെന്ന് സിവിൽ ഡിഫൻസ്
X

ജിദ്ദ: സൗദി അറേബ്യയിലുടനീളം നാളെ മുന്നറിയിപ്പ് സൈറൺ മുഴങ്ങുമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കാണ് രാജ്യത്തെ എല്ലാ പ്രവിശ്യകളിലും സൈറൺ പരീക്ഷണം നടത്തുന്നത്.

മൊബൈൽ ഫോണുകൾ വഴി പ്രവർത്തിക്കുന്ന നാഷണൽ എർലി വാണിങ് പ്ലാറ്റ്‌ഫോം ആണ് പരീക്ഷണത്തിന്റെ ഭാഗമാകുന്നത്. അടിയന്തരാവസ്ഥകൾ ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

റിയാദ്, തബൂക്ക്, ജിദ്ദ മേഖലകളിൽ സ്ഥിരമായ മുന്നറിയിപ്പ് സൈറണുകളും ഒരേസമയം പ്രവർത്തിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. റിയാദ് മേഖലയിലെ ദിരിയ, അൽ ഖർജ്, അൽ ദിലം എന്നിവിടങ്ങളിലും, തബൂക്ക് മേഖലയിലെ എല്ലാ ഗവർണറേറ്റുകളിലും, മക്ക മേഖലയിലെ ജിദ്ദ, തുവൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പരീക്ഷണം നടക്കും.

പരീക്ഷണ സമയത്ത് സൈറൺ ശബ്ദം കേട്ടാൽ പൗരന്മാരും പ്രവാസികളും ഭയപ്പെടാതെ സമാധാനത്തോടെ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു. ശബ്ദം സാധാരണ പരീക്ഷണത്തിന്റെ ഭാഗമാണെന്നും യാതൊരു അപകട സൂചനയുമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പൗരന്മാർക്കും പ്രവാസികൾക്കുമുള്ള നിർദേശങ്ങൾ:

1. പരീക്ഷണ സമയത്ത് ലഭിക്കുന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ ശ്രദ്ധിക്കുക.

2. സൈറൺ ശബ്ദം കേട്ടാൽ അത് പരീക്ഷണത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുക.

3.അടിയന്തിരാവസ്ഥകളിൽ സർക്കാർ പ്രഖ്യാപിക്കുന്ന ഔദ്യോഗിക ചാനലുകൾ വഴിയുള്ള നിർദേശങ്ങൾ പാലിക്കുക.

Next Story

RELATED STORIES

Share it