Latest News

വിദ്യാര്‍ഥിനികളെ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചു; വാര്‍ഡനെ ജോലിയില്‍നിന്നു പിരിച്ചുവിട്ട് ഉത്തരവിറക്കി

വിദ്യാര്‍ഥിനികളെ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചു; വാര്‍ഡനെ ജോലിയില്‍നിന്നു പിരിച്ചുവിട്ട് ഉത്തരവിറക്കി
X

ലഖ്‌നോ: വിദ്യാര്‍ഥിനികളെ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ച പരാതിയില്‍ കസ്തൂര്‍ബ ഗാന്ധി റെസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളിലെ വാര്‍ഡനും സൂപ്രണ്ടുമായ സുധ യാദവിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട് ജില്ലാമജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇവര്‍ക്കെതിരെ മോഹന്‍ലാല്‍ഗഞ്ച് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിദ്യാര്‍ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും, ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും, പുറത്തു പറഞ്ഞാല്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുള്ള പരാതിയിലാണ് കേസ്.

മൂന്നംഗ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. സ്‌കൂളില്‍ പരിശോധന നടത്തിയ സമിതി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മൊഴികള്‍ രേഖപ്പെടുത്തി. മര്‍ദനത്തിന്റെയും ദുരുപയോഗത്തിന്റെയും ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് അന്വേഷണ സമിതി കണ്ടെത്തുകയായിരുന്നു.

ചെറിയ പ്രശ്നങ്ങളുടെ പേരില്‍ സുധ യാദവ് പെണ്‍കുട്ടികളെ പതിവായി മര്‍ദിക്കുകയും, അസഭ്യം പറയുകയും ചെയ്യുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്ഥാപന മാനദണ്ഡങ്ങള്‍ ലംഘിച്ച് ടോയ്ലറ്റുകള്‍, ഡോര്‍മിറ്ററികള്‍, സ്‌കൂള്‍ പരിസരം എന്നിവ വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചതായും, പച്ചക്കറികള്‍ മുറിച്ചെടുക്കാനും ചപ്പാത്തി പരത്താനും അടുക്കളയില്‍ സഹായിക്കാന്‍ നിര്‍ബന്ധിച്ചതായും വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തി.

Next Story

RELATED STORIES

Share it