Latest News

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന്

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന്
X

കൊച്ചി: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരി ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. മദ്രാസ് ഐഐടിയുടെ നേതൃത്വത്തില്‍ നടത്തിയ ഭാരപരിശോധന വിജയകരമായി പൂര്‍ത്തിയായതോടെയാണ് ഇരുപാലങ്ങളും ഗതാഗതത്തിന് തുറന്നു നല്‍കാന്‍ തീരുമാനിച്ചത്.

വൈറ്റില മേല്‍പ്പാലം രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തൊട്ടുപിന്നാലെ പതിനൊന്നു മണിക്ക് കുണ്ടന്നൂര്‍ മേല്‍പ്പാലും ഗതാഗതത്തിന് തുറന്നുകൊടുക്കും. ഭാരപരിശോധനയുടെ റിപോര്‍ട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം വിശകലനം ചെയ്ത ശേഷം മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന്റെ ഗുണനിലവാരവും സുരക്ഷയും തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പാലങ്ങള്‍ തുറന്നു നല്‍കുന്നത്.

കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്)യുടെ ധനസഹായത്തോടെയാണ് മേല്‍പ്പാലം പണിതത്.

Next Story

RELATED STORIES

Share it