Latest News

പാലവും റോഡും പ്രാദേശിക ഭൂപ്രകൃതി പരിഗണിച്ചുവേണമെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ

പാലവും റോഡും പ്രാദേശിക ഭൂപ്രകൃതി പരിഗണിച്ചുവേണമെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ
X

മാള: പാലവും റോഡും നിര്‍മിക്കേണ്ടത് പ്രദേശിക ഭൂപ്രകൃതി കൂടി പരിഗണിച്ചു വേണമെന്ന് വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ. കൊടവത്തുകുന്ന് വൈന്തോട് പാലത്തിന്റെയും റോഡിന്റെയും നിര്‍മാണം എം എല്‍ എ യുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018 ലെ മഹാപ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച പാലവും റോഡും നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ പ്രകാരം പ്രളയം ഉണ്ടായതിനേക്കാള്‍ ഉയരത്തില്‍ പാലവും റോഡും നിര്‍മിക്കണമെന്നായിരുന്നു നിര്‍ദേശം. അതുപ്രകാരം പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയാണ് അനുമതി ലഭിച്ചത്. എന്നാല്‍ ഇങ്ങനെ റോഡും പാലവും ഉയരത്തില്‍ നിര്‍മിക്കുമ്പോള്‍ റോഡിന് ഇരു ഭാഗത്ത് താമസിക്കുന്നവര്‍ക്ക് യാത്രാ സൗകര്യത്തിന് ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയതിനാന്‍ എം എല്‍ എ നേരിട്ട് ഇടപെട്ടാണ് നിലവിലെ പാലത്തിലും റോഡിന്റെയും ഉയരത്തിലും പ്രളയത്തെ അതിജീവിക്കാന്‍ തരത്തിലുള്ള പ്ലാന്‍ തയ്യാറാക്കി ഈ പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം പ്ലാനും എസ്റ്റിമേറ്റും പുതുക്കി ഉണ്ടാക്കുകയും ഇതിന്റെ സാങ്കേതിക അനുമതിക്കായി സമയം ആവശ്യമായി വരികയുമായിരുന്നു.

കൂടാതെ റോഡും പാലവും രണ്ട് വിഭാഗമായതിനാലും കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കേണ്ടി വരുന്നതിനാലും നിയമപരമായി വരുന്ന കാലതാമസങ്ങളും ലോക്ക് ഡൗണും ഈ പദ്ധതിക്കും കാലതാമസം നേരിട്ടെന്നും എം എല്‍ എ പറഞ്ഞു.

മഹാമാരിയുടെ പ്രതിസന്ധി മാറിയ ശേഷം ഔപചാരിക നിര്‍മാണോദ്ഘാടനം നടത്തുമെന്നും എം എല്‍ എ പറഞ്ഞു. മൂന്ന് കോടി രൂപ ചെലവ് ചെയ്താണ് പാലവും റോഡും നിര്‍മിക്കുന്നത്.

മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഉറുമീസ്, ഗ്രാമപഞ്ചായത്തംഗം ആശ മനോജ്, മാള പ്രസ്സ് ക്ലബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത്, പൊതുമരാമത്ത് അസി എഞ്ചിനിയര്‍ ദീപ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it