Latest News

ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് മെഷീന്‍; രതബാരിയില്‍ റീപോളിങ്, 4 പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് മെഷീന്‍; രതബാരിയില്‍ റീപോളിങ്, 4 പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
X

ഗുവാഹത്തി: ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് മെഷീന്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിച്ച ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോളിങ് പ്രഖ്യാപിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട കരിംഗഞ്ജില്‍ തിരഞ്ഞെടുപ്പ് ഡൂട്ടിക്ക് നിയോഗിച്ചിരുന്ന നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ നിന്നാണ് വോട്ടിങ് മെഷീന്‍ കണ്ടെത്തിയത്.

കരിംഗഞ്ജില്‍ ഇന്നലെ നടന്ന രണ്ടാം ഘട്ട വോട്ടിങ് അവസാനിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് സ്ഥാനാര്‍ത്ഥിയുടെ കാറില്‍ പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രവുമായി യാത്ര ചെയ്യുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കരിംഗഞ്ജില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ സ്ഥാനാര്‍ത്ഥി പോളിന്റെ മകന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മഹിന്ദ്ര ബൊലേറൊയിലാണ് യന്ത്രം കണ്ടെത്തിയത്. വോട്ടിങ് കഴിഞ്ഞ ശേഷം യന്ത്രം സ്‌ട്രോംറൂമിലേക്ക് മാറ്റുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.

എംഎല്‍എയോടൊപ്പം സഞ്ചരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കമ്മീഷന്‍ അച്ചടക്കനടപടി സ്വീകരിച്ചു. ബിജെപി എംഎല്‍എയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് യാത്ര ചെയ്തിരുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് അറിയുമായിരുന്നില്ലെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ റിപോര്‍ട്ട് നല്‍കിയതായാണ് അറിവ്. രതാബാരിയിലെ എം വി സ്‌കൂളിലാണ് വീണ്ടും പോളിങ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

പോളിങ് പാര്‍ട്ടി സഞ്ചരിച്ച വാഹനം ഇടയില്‍ കേടുവന്നുവെന്നും അവര്‍ക്ക് ഇക്കാര്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും തൊട്ടടുത്ത് കടന്നപോയ ഒരു കാറില്‍ അവര്‍ കൈകാണിച്ച് യാത്ര ചെയ്യുകയായിരുന്നുവെന്നുമാണ് പുറത്തുവന്ന മറ്റ് വിശദീകരണം. ആ കാറ് പത്താര്‍കണ്ഡി എംഎല്‍എയുടേതായിരുന്നുവെന്നും അവര്‍ക്കറിയുമായിരുന്നില്ലത്രെ.

Next Story

RELATED STORIES

Share it