Latest News

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
X

കോഴിക്കോട്: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023 ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഢി നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആധാർ - വോട്ടർ പട്ടിക ലിങ്കിങ്, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഗവ.എഞ്ചിനീയറിങ് കോളേജിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.ഹിമ അധ്യക്ഷത വഹിച്ചു.

ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് കോഴിക്കോട് താലൂക്ക് ഇലക്ഷൻ വിംഗിന്റെ ആഭിമുഖ്യത്തിൽ ഹെല്പ് ഡെസ്കും ഒരുക്കിയിരുന്നു. ജില്ലയിൽ ഇതുവരെ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനം 50 ശതമാനം പൂർത്തിയായിട്ടുണ്ട്. വിവിധ താലൂക്ക്, വില്ലേജ് തലത്തിലും പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വാക്കത്തോണും സംഘടിപ്പിച്ചു.

സിസ്റ്റമാറ്റിക്ക് വോട്ടേഴ്സ് എ‍ഡ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷന്റെ(സ്വീപ്) ഭാ​ഗമായി വിവിധ പരിപാടികളാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാ​ഗത്തിന്റെ ആഭിമുഖ്യത്തിൽ ന‍‌‌ടത്തുന്നത്. ഡെപ്യൂട്ടി തഹസിൽദാർ പി.എസ് വിജയൻ, കോളേജ് പ്രിൻസിപ്പൽ ‍ഡോ.സജിത് പി.പി, തെരഞ്ഞെടുപ്പ് വിഭാ​ഗം ഉദ്യോ​ഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it