Latest News

രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തില്‍, ഇന്ന് പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമാകും

വരും ദിവസങ്ങളില്‍ എം കെ സ്റ്റാലിന്‍, സിദ്ധരാമയ്യ, ഹേമന്ദ് സോറന്‍, രേവന്ദ് റെഡി, സുഖ്വീന്ദര്‍ സിങ് സുഖു, അഖിലേഷ് യാദവും യാത്രയില്‍ പങ്കുചേരും

രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തില്‍, ഇന്ന് പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമാകും
X

ന്യൂഡല്‍ഹി: വോട്ട് കൊള്ളക്കെതിരായ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തില്‍. ഇന്ന് പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമാകും. സുപോളില്‍ നിന്ന് ദര്‍ഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. മുഖ്യമന്ത്രിമാരായ എം.കെ സ്റ്റാലിന്‍, സിദ്ധരാമയ്യ, ഹേമന്ദ് സോറന്‍, രേവന്ദ് റെഡി, സുഖ്വീന്ദര്‍ സിങ് സുഖു എന്നിവരും അഖിലേഷ് യാദവും വരും ദിവസങ്ങളില്‍ യാത്രയില്‍ പങ്കുചേരും.

പട്‌നയില്‍ സെപ്റ്റംബര്‍ ഒന്നിനാണ് യാത്ര സമാപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ കൂട്ടുകെട്ടാണെന്ന് രാഹുല്‍ ഗാന്ധിയും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് ബിജെപി സെല്ല് പോലെയാണെന്ന് തേജസ്വി യാദവും ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it