Latest News

തൊഴില്‍ നൈപുണ്യ പരിശീലനം

തൊഴില്‍ നൈപുണ്യ പരിശീലനം
X

കല്‍പ്പറ്റ: കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അസാപ് കേരളയും ഐടി കമ്പനി എച്ച് സി എല്‍ സംയുക്തമായി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നു. 2020 ഇല്‍ പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ അവസരം. 2021 ല്‍ പ്ലസ്ടു പൂര്‍ത്തിയാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട് വരുന്ന മുറയ്ക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് മിനിമം 75% മാര്‍ക്കും സി ബി എസ് സി, ഐ സി എസ് സി വിഭാഗത്തില്‍ 80 %, 60 % മാര്‍ക്കോടെ കണക്ക് വിഷയം പഠിച്ചവര്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കോഴ്‌സില്‍ 6 മാസം ക്ലാസ്സ് റൂം പരിശീലനവും 6 മാസം ഇന്റേണ്‍ഷിപ്പുമായിരിക്കും. ഇന്റേണ്‍ഷിപ് സമയത്തു 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. കോഴ്‌സിന് ശേഷം എച്ച് സി എലില്‍ ജോലി. 1.7 ലക്ഷം മുതല്‍ 2.2 ലക്ഷം വരെ വാര്‍ഷിക ശമ്പളം ലഭിക്കും. കോഴ്‌സിന് ശേഷം ജോലിയില്‍ തുടരുമ്പോള്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം.

കോഴ്‌സ് ഫീസ്: ഡെവലപ്പര്‍ - 2 ലക്ഷം രൂപയും നികുതിയും, അസ്സോസിയേറ്റ് 1 ലക്ഷം രൂപ നികുതിയും .ലോണ്‍ സൗകര്യവും നൂറു ശതമാനം സ്‌കോളര്‍ഷിപ്പും ഉണ്ടായിരിക്കും രജിസ്റ്റര്‍ ചെയ്യുവാന്‍ https://registrations.hcltechbee.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ്പ് വയനാട് പ്രോഗ്രാം മാനേജര്‍മാരുമായി ബന്ധപ്പെടുകയോ (9495999665,692,792) https://www.hcltechbee.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം. വാട്ട്‌സ്ആപ്പ് വഴി വിവരങ്ങള്‍ക്ക് താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്തത് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാവുന്നതാണ്. https://tinyurl.com/nsp5x6yr

Next Story

RELATED STORIES

Share it