വിഴിഞ്ഞം തുറമുഖ പദ്ധതി;അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പോലിസ് സുരക്ഷ നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് ഹരജിയിലെ ആരോപണം
BY SNSH15 Sep 2022 3:47 AM GMT
X
SNSH15 Sep 2022 3:47 AM GMT
കൊച്ചി:വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനെതിരായി സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പോലിസ് സുരക്ഷ നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് ഹരജിയിലെ ആരോപണം.
വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലിസ് സംരക്ഷണം നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേരള പോലിസിന് സംരക്ഷണം കൊടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുറമുഖ നിര്‍മ്മാണ പ്രദേശത്തേക്ക് സമരക്കാര്‍ അതിക്രമിച്ച് കടക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ സര്‍ക്കാരിനായില്ലെന്നും, തുറമുഖ നിര്‍മ്മാണം നിലച്ചുവെന്നും ഹരജിയില്‍ പറയുന്നു.
Next Story
RELATED STORIES
പാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTമുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം;...
29 March 2024 6:01 AM GMTകോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMTയുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMT