Latest News

വിഷൻ 2026 റമദാൻ പദ്ധതി ആരംഭിച്ചു

വിഷൻ 2026 റമദാൻ പദ്ധതി ആരംഭിച്ചു
X


Heading

Content Area

ന്യൂഡൽഹി : വിഷൻ 2026 റമദാൻ പദ്ധതിയുടെ ഭാഗമായി ഉത്തരേന്ത്യ അടക്കമുള്ള പിന്നോക്ക പ്രദേശങ്ങളിലെ അർഹരായവർക്കുള്ള റമദാൻ കിറ്റ് വിതരണം ആരംഭിച്ചു. മധ്യപ്രദേശിലെ ഭോപാൽ വിഷവാതക ദുരന്ത ഇരകൾ ഉൾപ്പെടുന്ന പ്രദേശത്ത് വിഷൻ 2026 ഡയറക്ടർ എം സാജിത്

വിതരണോൽഘാടനം നിർവഹിച്ചു . മറ്റ് സംസ്ഥാനങ്ങളിലും റമദാൻ കിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഡൽഹി ജാമിയ നഗറിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ഇസ്‌ലാമിക് കൾച്ചർ സെൻട്രൽ ട്രസ്റ്റി ഡോക്ടർ എം ഫാറൂഖ്, സിക്കന്ദർ ഹയാത്ത് എന്നിവർ വിതരണം നിർവഹിച്ചു .ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ സിഇഒ പി.കെ നൗഫൽ, മുഹമ്മദ് ഹാരിഫ് എന്നിവർ പങ്കെടുത്തു. ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് 3000 രൂപയുടെ ഭക്ഷ്യവസ്തുക്കൾ അടങ്ങിയതാണ് കിറ്റ്.

Next Story

RELATED STORIES

Share it