Latest News

വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; നഷ്ടമായത് 2.8 കോടി രൂപ

വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; നഷ്ടമായത് 2.8 കോടി രൂപ
X

കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ രണ്ടു കോടി 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൊച്ചി മട്ടാഞ്ചേരി സ്വദേശിനി 59കാരി ഉഷാകുമാരിയാണ് തട്ടിപ്പിനിരയായത്. കള്ളപ്പണ ഇടപാടു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറസ്റ്റിലാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്. സിബിഐയുടെയും സുപ്രീം കോടതിയുടെയും വ്യാജ എംബ്ലങ്ങളടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെളവായി നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. പിഴയടച്ചാല്‍ നടപടികള്‍ അവസാനിപ്പിക്കുമെന്ന് അവര്‍ പറഞ്ഞതിനെ തുടര്‍ന്ന് കൈവശമുണ്ടായിരുന്ന പണം അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്തു. കബളിക്കപ്പെട്ടതായി മനസിലായ ഉഷാകുമാരി പിന്നീട് പരാതി നല്‍കി. മട്ടാഞ്ചേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it