Latest News

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; വന്യജീവി ഭേദഗതിബില്ല് നിയമസഭയില്‍ അവതിരിപ്പിച്ചു

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; വന്യജീവി ഭേദഗതിബില്ല്  നിയമസഭയില്‍ അവതിരിപ്പിച്ചു
X

തിരുവനന്തപുരം: വന്യജീവി ഭേദഗതിബില്ലും വനം നിയമ ഭേദഗതി ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു. അപകടകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് അധികാരം നല്‍കുന്ന ബില്ലാണ് നിയമസഭയില്‍ അവതരിപ്പിച്ചത്.

1972ലെ കേന്ദ്ര വന്യജീവി നിയമപ്രകാരം അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് കഠിനമായ വ്യവസ്ഥകളാണുള്ളത്. ആറംഗസമിതി രൂപീകരിക്കുകയും കാമറ സ്ഥാപിച്ച് നിരീക്ഷിക്കുകയും വേണം. മൃഗത്തെ കെണിവെച്ച് പിടികൂടണം എന്നാണ് വ്യവസ്ഥ. ഇതിനും കഴിയാതെ വന്നാല്‍ മാത്രമാണ് വെടിവച്ചു പിടികൂടാനുള്ള വ്യവസ്ഥയുള്ളത്. എന്നാല്‍ കൊല്ലാന്‍ പാടില്ല. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ഈ കര്‍ശന വ്യവസ്ഥയ്ക്ക് ഇളവ് നല്‍കുന്ന നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കുകയായിരുന്നു.

വന്യജീവിശല്യം കാരണം ആളുകള്‍ വലിയ തരത്തിലുള്ള രോഷത്തിലായിരുന്നു. നിരവധി പേരാണ് വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്നുള്ള പ്രതിഷേധം രൂക്ഷമായതോടെയാണ് വ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നത്.

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ ബില്ലില്‍ ഭേദഗതി വരുത്തണമെന്ന് കേരളം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ സഭയില്‍ പറഞ്ഞു. പലതവണ ഇക്കാര്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കേന്ദ്രം തക്കതായ നിലപാട് സ്വീകരിച്ചില്ല. അങ്ങനെയാണ് കര്‍ഷകരെ സഹായിക്കാമെന്ന ചിന്തയില്‍ ബില്ലിലേക്ക് എത്തിയതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it