Latest News

വിനേഷ് ഫോഗാട്ടിനും കൊവിഡ്-19

വിനേഷ് ഫോഗാട്ടിനും കൊവിഡ്-19
X

ന്യൂഡല്‍ഹി: ഖേല്‍ രത്‌നാ അവാര്‍ഡ് ജേതാവ് ഗുസ്തി താരം വിനേഷ് ഫോഗാട്ടിന് കൊവിഡ്-19. ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് കൂടിയായ വിനേഷ് ഫോഗാട്ട് തന്നെയാണ് രോഗ വിവരം അറിയിച്ചത്. ഖേല്‍ രത്‌നാ പുരസ്‌കാര ചടങ്ങിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്ന ദേശീയ ഗുസ്തി ക്യംപില്‍ നിന്ന് വിനേഷ് പിന്‍മാറിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെര്‍ച്വല്‍ ചടങ്ങിലൂടെയാണ് കായിക പുരസ്‌കാരങ്ങള്‍ നല്‍കുക.


Next Story

RELATED STORIES

Share it