Latest News

വിജയ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും, പ്രമേയം പാസാക്കി ടിവികെ

ടിവികെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി

വിജയ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും, പ്രമേയം പാസാക്കി ടിവികെ
X

ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയിയെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പ്രമേയം പാസാക്കി. എഐഎഡിഎംകെ സഖ്യ ശ്രമങ്ങള്‍ ടിവികെ തള്ളിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിജയിയാണെന്ന തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്. 2026ലാണ് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ്.

കരൂര്‍ ദുരന്തത്തിനു പിന്നാലെ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടാണ് ടിവികെയുടെ മുഖ്യമന്ത്രി പ്രഖ്യാപനം വന്നിരിക്കുന്നത്. ദുരന്തത്തിനു ശേഷം ടിവികെക്ക് തനിച്ച് നിലനില്‍പ്പില്ലെന്ന നിരീക്ഷണങ്ങള്‍ വന്നിരുന്നു. പിന്നാലെയാണ് സഖ്യശ്രമങ്ങളെല്ലാം തന്നെ തള്ളിക്കൊണ്ട് ടിവികെയുടെ ഭാവികാര്യങ്ങള്‍ തീരുമാനിക്കുന്നതിനു ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റെ നിര്‍ണായക തീരുമാനമായാണ് വിജയ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും സഖ്യം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെടുക്കാന്‍ വിജയിയെ ചുമതലപ്പെടുത്തിക്കൊണ്ടുമുള്ള തീരുമാനവും വന്നത്.

കരൂര്‍ ദുരന്തത്തിന് പിന്നാലെ 28അംഗ പുതിയ നിര്‍വ്വാഹക സമിതി രൂപീകരിച്ചിരുന്നു. നിര്‍വാഹക സമിതി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ പ്രധാന യോഗമാണിത്. പാര്‍ട്ടി ഘടന ദുര്‍ബലമാണെന്നും സഖ്യം അനിവാര്യമാണെന്നുമുള്ള വിലയിരുത്തലുകള്‍ക്കിടെയാണ് യോഗം നടന്നത്.

Next Story

RELATED STORIES

Share it