22കാരിയുടെ വീഡിയോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
മോര്‍ഫ് ചെയ്ത വീഡിയോ അശ്ലീല വെബ് സൈറ്റിലും ഇന്റര്‍നെറ്റ് നമ്പര്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വാട്‌സ്ആപ്പിലും പെണ്‍കുട്ടിയുടെ തന്നെ പേരില്‍ വ്യാജ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വഴിയും പ്രചരിപ്പിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്ദു (21) ആണ് അറസ്റ്റിലായത്.

മാനന്തവാടി: 22കാരിയായ മാനന്തവാടി സ്വദേശിനിയുടെ വീഡിയോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മോര്‍ഫ് ചെയ്ത വീഡിയോ അശ്ലീല വെബ് സൈറ്റിലും ഇന്റര്‍നെറ്റ് നമ്പര്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വാട്‌സ്ആപ്പിലും പെണ്‍കുട്ടിയുടെ തന്നെ പേരില്‍ വ്യാജ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വഴിയും പ്രചരിപ്പിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്ദു (21) ആണ് അറസ്റ്റിലായത്.വയനാട് സൈബര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം നെടുമങ്ങാട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും അശ്ലീല സൈറ്റുകളുടെയും ഐപി അഡ്രസ് വിശകലനം ചെയ്താണ് സൈബര്‍ പോലിസ് പ്രതിയെ വലയിലാക്കിയത്. പോലിസിനെകണ്ട് വീട്ടില്‍നിന്ന് ഇറങ്ങി ഓടിയ പ്രതിയെ പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ ഐടി ആക്ട് അടക്കമുള്ളവ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT