Latest News

ലഹരിവിരുദ്ധ സന്ദേശം നല്‍കി വിഎച്ച്എസ്ഇ എന്‍എസ്എസ് ക്യാംപുകള്‍

ലഹരിവിരുദ്ധ സന്ദേശം നല്‍കി വിഎച്ച്എസ്ഇ എന്‍എസ്എസ് ക്യാംപുകള്‍
X

തിരുവനന്തപുരം: സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ കാംപയിന്‍ ഏറ്റെടുത്ത് വിഎച്ച്എസ്ഇ എന്‍എസ്എസ് യൂനിറ്റുകള്‍. 2022-23 അധ്യയന വര്‍ഷത്തെ ദ്വിദിന റെസിഡന്‍ഷ്യല്‍ മിനി ക്യാംപിന്റെ ഒന്നാം ഘട്ടം ഒക്ടോബര്‍ 22, 23 തിയ്യതികളിലും രണ്ടാം ഘട്ടം 29, 30 തീയ്യതികളിലും സംഘടിപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ 338 കാംപസുകളിലായി എന്‍എസ്എസില്‍ പുതിയതായി എന്റോള്‍ ചെയ്ത പതിനേഴായിരത്തോളം ഒന്നാം വര്‍ഷ വിദ്യാര്‍ഥി വോളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് ക്യാംപ് നടത്തിയത്. സ്‌കൂളിനു സമീപത്തുള്ള പൊതുനിരത്തില്‍ പൊതുജനങ്ങളോടൊപ്പം ''ലഹരി വിരുദ്ധ ജ്വാല'' തെളിയിച്ച് പ്രതിജ്ഞ ചൊല്ലിയാണ് സംസ്ഥാനമൊട്ടുക്കും മിനി ക്യാംപ് ഉദ്ഘാടനം ചെയ്തത്.

സ്‌കൂളിനു സമീപം ലഹരിവിരുദ്ധ പ്രതിജ്ഞാവാക്യം ആലേഖനം ചെയ്ത് ഒരുക്കുന്ന സെല്‍ഫി പ്ലെഡ്ജ് ബൂത്തിലേക്ക് പരമാവധി ആളുകളെ ക്ഷണിച്ച് സെല്‍ഫിയെടുപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസുകളായി ഇടുവാന്‍ വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിച്ചു. സ്‌കൂളിനടുത്തുള്ള വീടുകളില്‍ വയോജനങ്ങളെ സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ അവസ്ഥാ പഠന റിപോര്‍ട്ടുകളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പഞ്ചായത്ത്തല വയോജന വികസന രേഖ 338 പഞ്ചായത്തുകളിലും ജനപ്രതിനിധികള്‍ക്ക് കൈമാറി. ക്യാംപംഗങ്ങളായ എല്ലാ വിദ്യാര്‍ഥികളും പുസ്ത സമാഹരണം നടത്തി സ്‌കൂളിനു സമീപപ്രദേശത്തുള്ള സര്‍ക്കാര്‍ ആശുപത്രികള്‍, വില്ലേജ്, പഞ്ചായത്ത് ഓഫിസുകള്‍, പോലിസ് സ്‌റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലും ഓഫിസുകളിലും പുസ്തക തണല്‍ പദ്ധതിയിലൂടെ വായനാ ഇടങ്ങള്‍ സജ്ജീകരിച്ചു.

Next Story

RELATED STORIES

Share it