Latest News

പേരാമ്പ്രയില്‍ വിഎച്ച്പി മാര്‍ച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

പേരാമ്പ്രയില്‍ വിഎച്ച്പി മാര്‍ച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു
X

കോഴിക്കോട്: മുസ് ലിംകള്‍ക്കെതിരേ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് അക്രമത്തിനൊരുങ്ങിയ വിഎച്ച്പി പ്രവര്‍ത്തകരെ പേരാമ്പ്രയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു.

ഹലാല്‍ബീഫ് വില്‍പ്പനക്കെതിരേ കഴിഞ്ഞ ദിവസം ആര്‍എസ്എസ്സുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യവുമായി പ്രകടനം നടത്തി.

ഇന്ന് വൈകീട്ട് വിഎച്ച്പിക്കാരും സമാനമായ മുദ്രാവാക്യങ്ങളുമായി ബസ് സ്റ്റാന്റ് പരിസരത്തെത്തിയിരുന്നു. ഈ പ്രകടനത്തെയാണ് ലീഗ് പ്രവര്‍ത്തകര്‍ നേരിട്ടത്. പോലിസ് നടപടിയെടുത്തില്ലെങ്കില്‍ ലീഗ് നേരിട്ടെത്തി അക്രമികളെ തടയുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.


Next Story

RELATED STORIES

Share it