Latest News

ഓരോടം പാലം വൈലോങ്ങര ബൈപ്പാസ് നിര്‍മ്മാണം; അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു

2016-17 ലെ ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പദ്ധതിക്ക് പത്ത് കോടി രൂപയാണ് അനുവദിച്ചിരുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പദ്ധതിക്ക് 5 കോടി രൂപയും നീക്കി വെച്ചിരുന്നു. ഇതോടെ പതിനഞ്ച് കോടി രൂപ പദ്ധതിക്ക് ലഭിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.

ഓരോടം പാലം വൈലോങ്ങര  ബൈപ്പാസ് നിര്‍മ്മാണം; അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു
X

പെരിന്തല്‍മണ്ണ: ഓരോടം പാലം വൈലോങ്ങര ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു.ഒരാഴ്ച്ചക്കകം പൂര്‍ത്തീകരിക്കും.രണ്ട് ദിവസം സര്‍വ്വേയും മൂന്ന് ദിവസം അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് നടക്കുക. കിറ്റ്‌ക്കോ എഞ്ചിനിയര്‍ സാഞ്ചോ യുടെ നേതൃത്വത്തിലാണ് സര്‍വ്വേ നടത്തുന്നത്. ടി.എ അഹമ്മദ് കബീര്‍ എം എല്‍ എ സ്ഥലം സന്ദര്‍ശിച്ചു.

കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് നിര്‍മ്മിക്കുന്ന ഓരാടംപാലം വൈലോങ്ങരെൈ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കുന്ന ചുമതല കിറ്റ്കോയാണ് ഏറ്റെടുത്തിരുന്നത്. 2016-17 ലെ ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പദ്ധതിക്ക് പത്ത് കോടി രൂപയാണ് അനുവദിച്ചിരുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പദ്ധതിക്ക് 5 കോടി രൂപയും നീക്കി വെച്ചിരുന്നു. ഇതോടെ പതിനഞ്ച് കോടി രൂപ പദ്ധതിക്ക് ലഭിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. പ്രസ്തുത വര്‍ക്ക് ചെയ്യുന്നതിനു ആര്‍.ബി.സി.ഡി.കെയെയായിരുന്ന ചുമതലപ്പെടുത്തിയിരുന്നത് ആര്‍.ബി.ഡി.സി.കെ പ്രസ്തുത പ്രവര്‍ത്തി ഏറ്റെടുത്തു നടത്തുന്നതിലേക്കായി കിറ്റ്ക്കോയെ കണ്ഡസള്‍ട്ടന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.

പെരിന്തല്‍മണ്ണ നഗരത്തിലെയും അങ്ങാടിപ്പുറത്തെയും ഗതാഗതകുരുക്ക് പരിഹരിക്കാനാണ് വൈലോങ്ങര- ഓരാടം പാലം മാനത്തുമംഗലം ബൈപ്പാസ് എന്ന ആശയം നിലവില്‍ വന്നത്. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ യുടെ ഇടപെടല്‍മൂലമാണ് പത്ത് കോടി സര്‍ക്കാര്‍ ബജറ്റില്‍ നീക്കി വെച്ചത്. വൈലോങ്ങരയില്‍ നിന്നും ഓരാടംപാലം വഴി ബൈപ്പാസ് നിര്‍മ്മിക്കുന്നതോട് കൂടി വളാഞ്ചേരി, കോട്ടക്കല്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് അങ്ങാടിപ്പുറം ടൗണില്‍ പ്രവേശിക്കാതെ മഞ്ചേരി, മലപ്പുറം ഭാഗത്തേക്ക് പോകാനാകും

ഇതോടെ അങ്ങാടിപ്പുറത്തെ ഗതാഗതകുരുക്കിനും പരിഹാരമാകുമെന്നാണ് കണക്ക് കൂട്ടല്‍. നിലവിലുള്ള മാനത്തുമംഗലം പൊന്ന്യാകുര്‍ശ്ശി ബൈപ്പാസിനോട് യോജിക്കുന്ന തരത്തിലാണ് പുതിയ ബൈപ്പാസ് നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത്. പെരിന്തല്‍മണ്ണയുടെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാകുന്ന ബൈപ്പാസ് യാഥാര്‍ത്ത്യമായാല്‍ മങ്കട,പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ജനങ്ങള്‍ക്കും ദീര്‍ഘ ദൂരയാത്രക്കാര്‍ക്കും ഏറെ ഉപകാരപ്രദമാകും.


Next Story

RELATED STORIES

Share it