Latest News

വെനസ്വേലന്‍ പ്രസിഡന്റ് മഡുറോ തിങ്കളാഴ്ച കോടതിയില്‍ ഹാജരാകും എന്ന് റിപോര്‍ട്ടുകള്‍

വെനസ്വേലന്‍ പ്രസിഡന്റ് മഡുറോ തിങ്കളാഴ്ച കോടതിയില്‍ ഹാജരാകും എന്ന് റിപോര്‍ട്ടുകള്‍
X

ന്യൂയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാകും എന്ന് റിപോര്‍ട്ടുകള്‍. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയിലാണ് ഹാജരാകുക.

'മയക്കുമരുന്ന്ഭീകര ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, മെഷീന്‍ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കല്‍, അമേരിക്കയ്ക്കെതിരെ യുദ്ധത്തിനുള്ള ഗൂഢാലോചന'' എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തെ അമേരിക്ക കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിലവില്‍ അമേരിക്കന്‍ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സിയുടെ കസ്റ്റഡിയിലാണ് മഡുറോ.

ഇന്നലെയാണ് വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും അമേരിക്ക ബന്ദിയാക്കിയത്. ഇരുവരെയും രാജ്യത്തിന് പുറത്തേയ്ക്ക് കൊണ്ടുപോയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. തലസ്ഥാനം കാരക്കാസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it