Latest News

രാജ്യാതിര്‍ത്തിയില്‍ 'ഓപറേഷന്‍ സിന്ദൂര്‍' ഇവിടെ 'ഓപറേഷന്‍ സുധാകര്‍': വെള്ളാപ്പള്ളി നടേശന്‍

രാജ്യാതിര്‍ത്തിയില്‍ ഓപറേഷന്‍ സിന്ദൂര്‍ ഇവിടെ ഓപറേഷന്‍ സുധാകര്‍: വെള്ളാപ്പള്ളി നടേശന്‍
X

ആലപ്പുഴ: കോണ്‍ഗ്രസിലെ നേതൃമാറ്റം സംബന്ധിച്ച വാര്‍ത്തയില്‍ സുധാകരനെപിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജ്യാതിര്‍ത്തിയില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' നടക്കുമ്പോള്‍ ഇവിടെ 'ഓപ്പറേഷന്‍ സുധാകര്‍' നടത്തുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിക്കാന്‍ ഉദ്ദശിക്കുന്ന ആന്റോ ആന്റണിയെ ആരും അറിയില്ലെന്നും ഫോട്ടോ കണ്ടാല്‍ ആള്‍ക്കാര്‍ തിരിച്ചറിയണം എന്നു പറഞ്ഞ കാര്യം ശരിയാണഎന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ജനങ്ങളില്‍നിന്ന് നല്ല ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനം സ്വീകരിച്ച കരുത്തനും അനുയോജ്യനുമായ നേതാവാണ് കെ സുധാകരനെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കെപിസിസി നേത്യമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ക്കിടെ സുധാകരനെ അനുകൂലിച്ചു കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'കോണ്‍ഗ്രസിനെ നയിക്കാന്‍ കേരളത്തില്‍ കെ സുധാകരന്‍' എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂര്‍ കളക്ടറേറ്റ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.'കെ എസ് തുടരണം' എന്ന വാചകത്തോടെയുള്ള ഫഌക്‌സ് ബോര്‍ഡുകളും പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it