Latest News

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി അനുസ്മരണവും ദേശീയ പൗരത്വ സെമിനാറും കൊണ്ടോട്ടി മാപ്പിള കലാ അക്കാദമിയില്‍

മാപ്പിള കലാ അക്കാദമിയില്‍ പ്രത്യേകം സജ്ജമാക്കിയ കമ്പളത്ത് ഗോവിന്ദന്‍ നായര്‍ നഗറില്‍ ജനുവരി 22 ബുധനാഴ്ച്ച രാവിലെ 9 മണി മുതലാണ് പരിപാടി.

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി അനുസ്മരണവും ദേശീയ പൗരത്വ സെമിനാറും കൊണ്ടോട്ടി മാപ്പിള കലാ അക്കാദമിയില്‍
X

കൊണ്ടോട്ടി: സാമ്രാജ്യത്വ വിരുദ്ധ പോരാട്ട ചരിത്രത്തിലെ ഇതിഹാസ പുരുഷനായ സ്വാതന്ത്ര്യ സമര സേനാനിയും ധീര രക്തസാക്ഷിയുമായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ 99-ാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനം നടത്തുന്നു. മാപ്പിള കലാ അക്കാദമിയില്‍ പ്രത്യേകം സജ്ജമാക്കിയ കമ്പളത്ത് ഗോവിന്ദന്‍ നായര്‍ നഗറില്‍ ജനുവരി 22 ബുധനാഴ്ച്ച രാവിലെ 9 മണി മുതലാണ് പരിപാടി.

അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് ഭൂമിയുടെ അവകാശികള്‍ക്കായുള്ള ദേശീയ പൗരത്വ സെമിനാര്‍, സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കല്‍, തിരഞ്ഞെടുത്ത സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും വാരിയം കുന്നത്തിന്റെ പേരില്‍ സ്മൃതിവനം പദ്ധതിയുടെ ഉദ്ഘാടന പരിപാടികളോടനുബന്ധിച്ച് സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം എന്നിവയും നടത്തും.

ഹാജിസാഹിബ് ബ്രിട്ടീഷുകാരുടെ മുമ്പില്‍ ഒരിക്കലും പതറിയില്ല. തികച്ചും വഞ്ചനയിലൂടെയാണ് കൊളോണിയന്‍ ഭരണകൂടം അദ്ദേഹത്തെ കീഴ്‌പ്പെടുത്തിയത്. തന്റെ ആദര്‍ശം ആരുടെ മുമ്പിലും അടിയറ വെക്കില്ലെന്നും തന്റെ ജീവിതം രാജ്യത്തിനു വേണ്ടി സമര്‍പ്പിക്കുന്നുവെന്നും പ്രഖ്യാപിച്ചാണ് അദ്ദേഹം രക്തസാക്ഷിയായത്. മലബാറില്‍ നിന്ന് ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കാന്‍ സമരരംഗത്ത് ഉറച്ചുനിന്ന ഹാജി ബ്രിട്ടീഷുകാര്‍ക്കെതിരെ കര്‍ഷകരെ സംഘടിപ്പിക്കുകയും സമരങ്ങള്‍ ശക്തമാക്കുകയും ചെയ്തു. കര്‍ഷകര്‍ക്ക് കണക്കറ്റ ദ്രോഹങ്ങള്‍ ചെയ്ത ചേക്കുട്ടി ഇന്‍സ്‌പെക്ടറടക്കമുള്ള പോലീസ് മേധാവികളെയും അദ്ദേഹം വെറുതെ വിട്ടില്ല. മലബാര്‍ സമരത്തെ സാമുദായികമായും വര്‍ഗീയമായും വ്യാഖ്യാനിക്കുന്നവര്‍ക്ക് കുഞ്ഞഹമ്മദാജിയുടെ ജീവിതം പാഠമാണെന്ന സന്ദേശം പരത്തുകയും പരിപാടിയുടെ ഉദ്ദേശ്യമാണ്.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടി കെ. ശങ്കര നാരായണന്‍ (മുന്‍ ഗവര്‍ണര്‍) ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ നാഷണല്‍ ചെയര്‍മാന്‍ അലവി കക്കാടന്‍ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ പി.ഉബൈദുള്ള, എം.സ്വരാജ് മുഖ്യ പ്രഭാഷണവും അനുസ്മരണപ്രഭാഷണവും, ജി.ദേവരാജന്‍ അഖിലേന്ത്യാ ജന. സെക്രട്ടറി (ഫോര്‍വേര്‍ഡ് ബ്ലോക്ക്) സ്വാതന്ത്ര്യസമരത്തില്‍ മലബാര്‍ വിപ്ലവത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തും. ചരിത്ര സെമിനാര്‍ ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. വാരിയം കുന്നത്ത് ഫൗണ്ടേഷനും

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബഷീര്‍ ചെയറിന്റെ സഹകരണത്തോടെ നടത്തുന്ന 'ഭൂമികളുടെ അവകാശികള്‍'ക്കായുള്ള ദേശീയ പൗരത്വ സെമിനാര്‍, മലബാര്‍ സമരം ഗവേഷണ വഴിയിലെ പുതുവെളിച്ചം എന്നീ വിഷയം ആസ്പദമാക്കിയുള്ള പ്രബന്ധങ്ങള്‍, പ്രമുഖ ചരിത്രകാരന്‍ ഡോ. പി.ശിവദാസന്‍ മങ്കടയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സെമിനാറില്‍ ഡോക്ടര്‍ ഷംസാദ് ഹുസൈന്‍, ഡോ.എം. ഹരിപ്രിയ, കെ.ടി. ഫിറോസ്, ഷുമൈസ്, പ്രൊഫ. അമീന്‍ ദാസ്, രാഹുല്‍ രമേശ്, ഗുലാം ജീലാനി ബട്ട്, സറഫുന്നിസ, ജയശ്രീ ചാത്തനാത്ത്, എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

സാമൂഹ്യചരിത്രകാരന്‍ അലവി കക്കാടന് സ്വാതന്ത്ര്യ സമര ചരിത്ര പഠന-ഗവേഷണ രംഗത്ത് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ചുള്ള പുരസ്‌കാര സമര്‍പ്പണവും, യുവസാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സി.എച്ച്. മാരിയത്ത് പ്രോത്സാഹന അവാര്‍ഡും സാമൂഹ്യ പ്രവര്‍ത്തകയും പഴയ കാല മാപ്പിളപ്പാട്ട് കലാകാരിയുമായ ജയഭാരതിക്ക് ഉപഹാരസമര്‍പ്പണവും ചടങ്ങില്‍ വെച്ച് നല്‍കും. ബ്രിട്ടീഷ് ഗവണ്‍മെന്റ് നിരോധിച്ച ഏറനാട്ടിന്‍ വീരമക്കള്‍ എന്ന കവിത ആലാപനവും നടക്കും.

Next Story

RELATED STORIES

Share it