Latest News

വര്‍ക്കലയില്‍ തെരുവുനായ്ക്കള്‍ കടിച്ചുകീറിയ മൃതദേഹം തിരിച്ചറിഞ്ഞു

വര്‍ക്കലയില്‍ തെരുവുനായ്ക്കള്‍ കടിച്ചുകീറിയ മൃതദേഹം തിരിച്ചറിഞ്ഞു
X

തിരുവനന്തപുരം: വര്‍ക്കല ചാവര്‍കോട് ഒഴിഞ്ഞ പുരയിടത്തില്‍ തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റെ മൃതദേഹമാണിതെന്ന് പോലിസ് സ്ഥിരീകരിച്ചു. അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂര്‍ണമായും തെരുവ് നായ്ക്കള്‍ കടിച്ചുകീറിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയോടെ ഒഴിഞ്ഞ റബ്ബര്‍ തോട്ടത്തിന് സമീപത്തെ പറങ്കി മാവിന്‍ ചുവട്ടിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുന്നത്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മൃതദേഹം പഴകിയിരുന്നു. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. മരണപ്പെട്ടയാള്‍ക്ക് കുടുംബപ്രശ്‌നങ്ങള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു. ദേവദാസ് ഉപദ്രവിച്ചെന്നു കാണിച്ച് ഭാര്യ നേരത്തേ പാരിപ്പള്ളി പോലിസില്‍ പരാതി നല്‍കിയിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it