- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വന്ദേ മാതരം ഇസ് ലാമിക വിരുദ്ധം'; ഇന്ത്യന്‍ ഭരണഘടനയ്ക്ക് ജയ് വിളിച്ച് എസ്പി എംപി
വന്ദേ മാതരത്തിന് എതിരെ പരാമർശമുന്നയിച്ചതിന് നേരത്തെയും റഹ്മാന് എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2013ല്‍ വന്ദേ മാതരം പാര്‍ലമെന്റില്‍ പാടിയപ്പോള്‍ റഹ്മാന്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിരുന്നു.
ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കിടയിൽ വന്ദേമാതരം വിളികൾ ഉയർന്നതിനെ വിമർശിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള എസ്പി (സമാജ് വാദി പാർട്ടി) സാമാജികൻ ഷഫീഖുർ റഹ് മാൻ ബർഖ്. പ്രതിപക്ഷ എംപിമാർ സത്യപ്രതിഞ്ജ ചെയ്യുന്നതിനിടെ എൻഡിഎ എംപിമാരാണ് ജയ് ശ്രീറാം, വന്ദേ മാതരം വിളികളുമായി രംഗത്തെത്തിയത്. തുടർന്ന് സത്യപ്രതിഞ്ജയ്ക്കെത്തിയ എസ്പി നേതാവും ഉത്തർപ്രദേശിലെ സാംമ്പാൾ എംപിയുമായ ഷഫീഖുർ റഹ് മാൻ ബർഖാണ് വന്ദേമാതരം ഇസ് ലാമിക വിരുദ്ധമാണെന്നും ഇതിനെ അനുകൂലിക്കില്ലെന്നും അഭിപ്രായപ്പെട്ടത്. സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമായിരുന്നു റഹ്മാന്റെ പരാമര്‍ശം. ഇന്ത്യന്‍ ഭരണഘടനയ്ക്ക് സിന്ദാബാദ് വിളിച്ചാണ് സത്യപ്രതിജ്ഞാ പ്രസംഗം റഹ്മാന്‍ അവസാനിപ്പിച്ചത്. വന്ദേ മാതരത്തിന് എതിരെ പരാമർശമുന്നയിച്ചതിന് നേരത്തെയും റഹ്മാന് എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2013ല്‍ വന്ദേ മാതരം പാര്‍ലമെന്റില്‍ പാടിയപ്പോള്‍ റഹ്മാന്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിരുന്നു.
നേരത്തെ, ഹൈദരാബാദിൽ നിന്നുള്ള എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഉവൈസി സത്യപ്രതിഞ്ജയ്ക്കെത്തിയപ്പോഴും ജയ്ശ്രീറാം വന്ദേമാതരം വിളികൾ ഉയർന്നിരുന്നു. തുടർന്ന് സത്യപ്രതിഞ്ജ ചടങ്ങ് കഴിഞ്ഞ് ജയ് ഭീം, അല്ലാഹു അക്ബർ വിളികളുമായാണ് ഉവൈസി പ്രസംഗം അവസാനിപ്പിച്ചത്.
RELATED STORIES
പത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാംപുകളുള്ള ...
1 Jun 2025 4:47 PM GMTസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്ക്കാന് എംഡിഎംഎയുമായി എത്തിയ യുവാവ്...
1 Jun 2025 4:23 PM GMTനാവിക ഉദ്യോഗസ്ഥനെ കൊച്ചി കായലില്‍ കാണാതായി
1 Jun 2025 4:21 PM GMTവ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മൂന്നു മുന്‍ പോലിസുകാര്‍ക്ക് തടവ്...
1 Jun 2025 3:34 PM GMTഷഹീദീന്‍ ഖുറൈശിയെ ബജ്റംഗ് ദളുകാര്‍ തല്ലിക്കൊന്ന സംഭവം; പ്രത്യേക...
1 Jun 2025 3:13 PM GMTഐപിഎല്‍; മഴ മുടക്കി ക്വാളിഫയര്‍ രണ്ട്; മഴ തുടര്‍ന്നാല്‍ മുംബൈക്ക്...
1 Jun 2025 3:06 PM GMT