Latest News

വന്ദേ ഭാരത് മിഷന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അര കിലോ സ്വര്‍ണം പിടികൂടി

വന്ദേ ഭാരത് മിഷന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അര കിലോ സ്വര്‍ണം പിടികൂടി
X

കണ്ണൂര്‍: വന്ദേ ഭാരത് മിഷന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് അര കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ കാസര്‍കോഡ് സ്വദേശിയില്‍ നിന്നാണ് 587 ഗ്രാം സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്തിയ കാസര്‍കോഡ് സ്വദേശി ഇബ്രാഹീം ഖലീലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണത്തിനു 30 ലക്ഷത്തിലേറെ രൂപ വില വരും. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.


Next Story

RELATED STORIES

Share it