Latest News

ബഹിഷ്‌ക്കരണ ഭീഷണി: മോദിക്കെതിരെയുള്ള കാര്‍ട്ടൂണ്‍ വി ഗാര്‍ഡ് ചെയര്‍മാന്‍ ഒഴിവാക്കി

വി ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും ഭീഷണിപ്പെടുത്തി.

ബഹിഷ്‌ക്കരണ ഭീഷണി: മോദിക്കെതിരെയുള്ള കാര്‍ട്ടൂണ്‍ വി ഗാര്‍ഡ് ചെയര്‍മാന്‍ ഒഴിവാക്കി
X

കോഴിക്കോട്: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യ നരേന്ദ്ര മോദിയുടെ കൊവിഡ് നടപടികളെ പരിഹസിച്ച് വരച്ച കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്ത വി ഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഹിന്ദുത്വരുടെ ബഹിഷ്‌കരണ ഭീഷണിയെ തുടര്‍ന്ന് കാര്‍ട്ടൂണ്‍ ഒഴിവാക്കി. കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യ അദ്ദേഹത്തിന്റെ കാര്‍ട്ടൂണിസ്റ്റ് സതീഷ്.കോം എന്ന സൈറ്റില്‍ ജൂലൈ 31ന് പ്രസിദ്ധപ്പെടുത്തിയ കാര്‍ട്ടൂണില്‍ കൊറോണ നിയന്ത്രണത്തിലും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും പരാജയപ്പെട്ട മോദി അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഒരാളുടെ മുഖം ബലമായി യുദ്ധവിമാനത്തിലേക്ക് തിരിക്കുന്നതായിരുന്നു വരച്ചിരുന്നത്. ഇത് 5300 പേര്‍ ഷെയര്‍ ചെയ്തിരുന്നു. താല്‍പര്യജനകമായ കാര്‍ട്ടൂണ്‍ എന്ന അടിക്കുറിപ്പോടെ വി ഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൊസേഫ് ചിറ്റിലപ്പള്ളിയും ഇത് ഷെയര്‍ ചെയ്തു.





എന്നാല്‍ അതിനു ശേഷം ചിലര്‍ അദ്ദേഹത്തോട് നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ എഫ് പേജില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വി ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് വി ഗാര്‍ഡ് ചെയര്‍മാന്‍ കാര്‍ട്ടൂണ്‍ പിന്‍വലിച്ച കാര്യം കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യ തന്നെയാണ് എഫ്ബിയിലൂടെ അറിയിച്ചത്.




Next Story

RELATED STORIES

Share it