Latest News

ഉത്തരാഖണ്ഡ് റിസോര്‍ട്ടിലെ കൊലപാതകം: സംസ്‌കാരച്ചടങ്ങിനിടയില്‍ പോലിസിനെതിരേ സ്ത്രീകളുടെ പ്രതിഷേധം

ഉത്തരാഖണ്ഡ് റിസോര്‍ട്ടിലെ കൊലപാതകം: സംസ്‌കാരച്ചടങ്ങിനിടയില്‍ പോലിസിനെതിരേ സ്ത്രീകളുടെ പ്രതിഷേധം
X

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ റിസോര്‍ട്ടില്‍ ബിജെപി നേതാവിന്റെ മകന്‍ 19വയസ്സുകാരിയായ റിസപ്ഷനിസ്റ്റിനെ കൊലചെയ്ത സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാവുന്നു. പെണ്‍കുട്ടിയുടെ സംസ്‌കാരച്ചടങ്ങിനിടെ സ്ത്രീകള്‍ പോലിസിനുനേരെ പൊട്ടിത്തെറിച്ചു.

ഋഷികേശിലെ റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ ഹിമാചല്‍ പ്രദേശിലെ ബിജെപി സര്‍ക്കാരില്‍ വകുപ്പില്ലാ മന്ത്രിയായ വിനോദ് ആര്യയുടെ മകനാണ് കൊലചെയ്തത്. അതിനുശേഷം മൃതദേഹം അടുത്തുള്ള കനാലില്‍ ഉപേക്ഷിച്ചു.

പെണ്‍കുട്ടിയുടെ സ്വദേശമായ പൗരിയില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അവരാണ് പോലിസിനെതിരേ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചത്.

കൊലയാളികളെ തൂക്കിലേറ്റുന്നത് വരെ തങ്ങള്‍ പൗരിയില്‍തന്നെയുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. ജനങ്ങള്‍ അങ്ങേയറ്റം രോഷാകുലരാണ്. പോലിസ് മെല്ലെപ്പോക്ക് തുടരുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ചില സ്ത്രീകള്‍ കരയുന്നതും പുറത്തുവന്ന വീഡിയോകളില്‍ ദൃശ്യമാണ്.

'മാന്യമായ ജീവിതം നയിക്കാന്‍ ആഗ്രഹിച്ച ഒരു സ്ത്രീയെ അവര്‍ കൊന്നു,' ഒരു സ്ത്രീ പൊട്ടിക്കരയുന്നതിനുമുമ്പ് പറഞ്ഞു. 'ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ് പുറത്ത് ജോലി ചെയ്യാന്‍ പോകുന്നത്?' മറ്റൊരു സ്ത്രീ ചോദിച്ചു.

നേരത്തെ, പെണ്‍കുട്ടിയുടെ കുടുംബം അവള്‍ ജോലി ചെയ്തിരുന്ന റിസോര്‍ട്ട് തകര്‍ത്തതിനെ ചോദ്യം ചെയ്ത് മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ചിരുന്നു. തെളിവ് നശിപ്പിച്ച് പ്രതിയായ ബിജെപി നേതാവിന്റെ മകനെ രക്ഷിക്കാനുള്ള നീക്കമാണ് നടന്നതെന്ന് കുടുംബം ആരോപിച്ചു.

റിസോര്‍ട്ട് ഉടമയായ ബിജെപി നേതാവിന്റെ മകനും മറ്റ് രണ്ട് പേരും ചേര്‍ന്ന് കൗമാരക്കാരിയെ പെണ്‍കുട്ടിയെ ലൈംഗികതൊഴിലിലേക്ക് നയിക്കാനുളള ശ്രമം ചെറുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Next Story

RELATED STORIES

Share it