Latest News

ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ശരിവച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി

ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ശരിവച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി
X

ഡറാഡൂണ്‍: ചാര്‍ധം ക്ഷേത്രങ്ങളില്‍പ്പെട്ട ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി തുടങ്ങിയവ ഏറ്റെടുത്തതിനെതിരേ ബിജെപി രാജ്യസഭാ അംഗം സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ പൊതുതാല്‍പര്യ ഹരജി ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളി. ചാര്‍ധം ക്ഷേത്രവും 51 അനുബന്ധ ക്ഷേത്രങ്ങളും ഏറ്റെടുക്കുന്നതിനുവേണ്ടി ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത ചാര്‍ ധം ദേവസ്ഥാനം മാനേജ്‌മെന്റ് ആക്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ വിധി.

ആരാധനയും ഉടമസ്ഥാവകാശവും ചാര്‍ധം ക്ഷേത്ര കമ്മിറ്റിക്കായിരിക്കുമെങ്കിലും ഭരണ നടത്തിപ്പും മാനേജ്‌മെന്റും സര്‍ക്കാര്‍ രൂപം കൊടുക്കുന്ന ബോര്‍ഡിനായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് രമേശ് രംഗനാഥന്‍ അധ്യക്ഷനും ജസ്റ്റിസ് ആര്‍ സി ഖുല്‍ബെ അംഗവുമായ ബെഞ്ചാണ് വിധി പറഞ്ഞത്. ശ്രീ മന്ദിര്‍ സമിതി ഗംഗോത്രി ധം നല്‍കിയ ഹരജിയും ഇതോടൊപ്പം തളളിയിട്ടുണ്ട്.

ചാര്‍ധം ദേവസ്ഥാനം മാനേജ്‌മെന്റ് ബോര്‍ഡ് ആക്റ്റ്, 2019ലെ അനുച്ഛേദം 22ലെ അധികാരപ്പെടുത്തിയിരിക്കുന്നു എന്ന വാക്ക് ചാര്‍ധമിനെ അധികാരപ്പെടുത്തിയിരിക്കുന്നുവെന്നും ബോര്‍ഡ് പരിപാലിക്കുമെന്നും മനസ്സിലാക്കണമെന്നും കൂടുതല്‍ ഭൂമി ഏറ്റെടുക്കാമെന്നിടത്ത് ചാര്‍ധമിനു വേണ്ടി കൂടുതല്‍ ഭൂമി ഏറ്റെടുക്കാമെന്ന് വായിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള സാഹചര്യത്തില്‍ ഭരണഘടനയുടെ അനുച്ഛേദം 14,25,26,31 എന്നിവയ്ക്ക് എതിരായിരിക്കുമെന്ന വാദം പരാജയപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി, തുടങ്ങി ഉത്തരാഖണ്ഡിലെ നിരവധി ക്ഷേത്രങ്ങളെ, സര്‍ക്കാര്‍ പാസ്സാക്കിയ ചാര്‍ധം ദേവസ്ഥാനം മാനേജ്‌മെന്റ് ആക്റ്റിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്ന ഈ നിയമം കോണ്‍ഗ്രസില്‍ നിന്നും ബദ്രിനാഥ് ദേവാലയത്തിലെ പുരോഹിതരില്‍ നിന്നും പാണ്ടകളില്‍ നിന്നും കനത്ത എതിര്‍പ്പിനെ നേരിട്ടിരുന്നു. ഇതിനെതിരേ ഡെറാഡൂണിലും മറ്റ് ജില്ലകളിലും വലിയ പ്രതിഷേധ പ്രകടനങ്ങളും നടന്നു.

Next Story

RELATED STORIES

Share it